പരാതിക്കാരിയെ അപമാനിച്ച കേസ്; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകള്‍ വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.

പരാതിക്കാരിയുടെ ചിത്രമോ പേരോ താൻ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടില്ലെന്നും, നേരത്തെ ഉണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപ്പൊക്കിയതാണെന്നുമാണ് സന്ദീപ് വാര്യർ മുൻകൂർ ജാമ്യഹർജിയില്‍ പറയുന്നത്. അതിജീവിതയുടെ പരാതിയില്‍ സന്ദീപ് വാര്യർ ഉള്‍പ്പെടെ ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിട്ടുള്ളത്.

സൈബർ അധിക്ഷേപ പരാതിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന രാഹുല്‍ ഈശ്വറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഈ കേസില്‍ ഒന്നാം പ്രതി. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുല്‍ ഈശ്വർ അഞ്ചാം പ്രതിയുമാണ്.

SUMMARY: Case of insulting the complainant; Consideration of Sandeep Warrier’s anticipatory bail plea postponed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വ്യാജ സുപ്രീംകോടതി ഉത്തരവിലൂടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട ജീവപര്യന്തം തടവുകാരൻ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ സുപ്രീംകോടതി ഉത്തരവ് ഹാജരാക്കി ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ...

കല ഓണോത്സവം; കായിക മത്സരങ്ങള്‍ നാളെ

ബെംഗളൂരു: ഒക്ടോബർ 4ന് മഹിമപ്പ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കല ഓണോത്സവത്തിന്റെ...

അപ്രതീക്ഷിതമായ പവര്‍കട്ടില്‍ യുവാവ് ഒരു മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി

പാലക്കാട്: പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപെടുത്തി. പാലക്കാട്‌...

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം 86 വർഷം പഴക്കമുള്ള സെൻട്രൽ തിയറ്ററിൽ തീപിടിത്തം, ആളപായമില്ല

മ​ധു​ര: മ​ധു​ര മീ​നാ​ക്ഷി സു​ന്ദ​രേ​ശ്വ​ര​ർ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ ഗോ​പു​ര​ത്തി​ന് സ​മീ​പ​മു​ള്ള പ്ര​ശ​സ്ത​മാ​യ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് ഡ​ൽ​ഹി​യി​ൽ തു​ട​ക്കം

ന്യൂഡല്‍ഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഉച്ചയോടെ ഡല്‍ഹി ഭാരതമണ്ഡപത്തിൽ തുടക്കമാവും....

കർണാടകയിൽ മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ ഇന്നും നാളെയും മലയോര മേഖലകളിലും വടക്കൻ ഉൾനാടൻ പ്രദേശങ്ങളിലുമായി...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട കോന്നി സ്വദേശി ഹരികുമാർ പി.വി (62) ബെംഗളൂരുവിൽ അന്തരിച്ചു....

ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ നടപടി; അപ്പാർട്ട്മെന്റുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും നോട്ടീസ് നല്‍കും

ബെംഗളൂരു: മലിനജലം ജലാശയങ്ങളിലേക്കും ഓടകളിലേക്കും ഒഴുക്കുന്ന അപ്പാർട്ട്മെന്റുകൾ, വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ,...

Related Articles

Popular Categories