BENGALURU UPDATES

കെആർ പുരം റെയിൽപാല നിർമാണം; ബെന്നിഗനഹള്ളി കസ്തൂരിനഗർ റോഡ് അടച്ചു

ബെംഗളൂരു: കെആർ പുരത്ത് റെയിൽപാല നിർമാണം നടക്കുന്നതിനെ തുടർന്ന് ബെന്നിഗനഹള്ളി മുതൽ കസ്തൂരിനഗർ വരെ മൂന്നുമാസത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു. ബെന്നിഗനഹള്ളിയെ (സദാനന്ദ നഗർ ബ്രിഡ്ജ് റോഡ്) ഓൾഡ് മദ്രാസ് റോഡുമായി ബന്ധിപ്പിക്കുന്ന കൊക്കോ കോള ഗോഡൗൺ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. കസ്തൂരിനഗറിൽ നിന്ന് ഓൾഡ് മദ്രാസ് റോഡിലേക്കുള്ള വാഹനങ്ങൾ സദാനന്ദ നഗർ വഴി എൻജിഎഫ് സിഗ്നലിലൂടെ പോകണം. ബെന്നിഗനഹള്ളി റെയിൽവേ ബ്രിഡ്ജിൽ നിന്നും കസ്തൂരി നഗറിലേക്ക് പോകുന്ന വാഹനങ്ങൾ ഹെബ്ബാൾ റിങ് റോഡ് വഴി സഞ്ചരിക്കണം. സെപ്റ്റംബർ 16 വരെയാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയത്.

SUMMARY: Construction of KR Puram railway bridge; Benniganahalli Kasthurinagar road closed

NEWS BUREAU

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

3 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

3 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

4 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

5 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

6 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

6 hours ago