ഹൈദരാബാദ്: ഇൻഡിഗോ എയർലൈൻസിന് അഞ്ചര ലക്ഷത്തിലധികം രൂപ പിഴ ചുമത്തി ഹൈദരാബാദ് ഉപഭോക്തൃ കമ്മിഷൻ. മോശം സേവനത്തിനും ടിക്കറ്റ് റീ ഷെഡ്യൂൾ സംബന്ധിച്ച ക്രമക്കേടുകള്‍ക്കുമാണ് പിഴ. 12 ശതമാനം പലിശയടക്കം 5,61,341 രൂപ പരാതിക്കാരന് നല്‍കാനാണ് കമ്മിഷന്‍ വിധിച്ചത്.
കൂടാതെ മാനസിക പീഡനത്തിന് 25,000 രൂപയും കേസിൻ്റെ ചെലവിൽ 5,000 രൂപയും നഷ്‌ട പരിഹാരം നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. ഇൻഡോറിലെ മകളുടെ വിവാഹത്തിനായി 50 വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്‌ത തിരുപ്പതി സ്വദേശി പി.നവരതനാണ് കേസ് ഫയല്‍ ചെയ്‌തത്.
ഒരു ട്രാവൽ കമ്പനി വഴി ടിക്കറ്റ് ബുക്ക് ചെയ്‌ത നവരതന് ആകെ 4,14,150 രൂപയാണ് ടിക്കറ്റിന് ചെലവായത്. എന്നാല്‍ വിമാനക്കമ്പനിയുടെ കാലതാമസവും അധിക ചാർജുകളും കാരണം നവരതൻ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിയുണ്ടായത്.
TAGS: NATIONAL | INDIGO AIRLINES
SUMMARY: Consumer court sues indigo airlines over worst rescheduling
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…
കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…