കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി. രാത്രി ഒന്നരയ്ക്കാണ് ലോറി കുടുങ്ങിയത്. തുടര്‍ന്ന് രാവിലെ ആറുമണിയോടെയാണ് ക്രയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയത്. ഇപ്പോഴും ചുരത്തില്‍ കനത്ത ഗതാഗത കുരുക്കാണ്. ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇരു വശങ്ങളിലും വലിയ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. ഒന്നര മുതല്‍ ആറു മണി വരെ ചെറുവാഹനങ്ങള്‍ മാത്രമാണ് കടന്നുപോയത്.
SUMMARY: Container lorry gets stuck again at the sixth bend of Thamarassery Pass; traffic jam