KARNATAKA

വാട്സാപ്പ് ഓഡിയോ ക്ലിപ്പിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു, ഭാര്യയ്ക്ക് പരുക്ക്, മൂന്ന് പേര്‍ അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു. സുബ്രഹ്മണ്യനഗര ലിംഗോട്ടുഗുഡ്ഡെയിലെ പെയിന്റിങ് തൊഴിലാളി വിനയ് ദേവഡിഗയാണ് (35) കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേവഡിഗയുടെ സുഹൃത്തുക്കളായ അജിത്ത്(28), അക്ഷേന്ദ്ര(34), പ്രദീപ്(32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി വൈകിയാണ് സംഭവം. അക്ഷേന്ദ്രയും ജീവൻ എന്നയാളും തമ്മിലുള്ള സംഭാഷണം വിനയ് വാട്സാപ്പിൽ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിനയ യെ രാത്രി 11.45 ഓടെ പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി വടിയും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വിനയയുടെ ഭാര്യക്കും ആക്രമണത്തില്‍ പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിനയ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഉഡുപ്പി ടൗൺ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Controversy over WhatsApp audio clip; Three people were arrested for killing a young man and injuring his wife

NEWS DESK

Recent Posts

മതവികാരം വ്രണപ്പെടുത്തല്‍; അര്‍മാന്‍ മാലിക്കിനും ഭാര്യമാര്‍ക്കും സമന്‍സ് അയച്ച് കോടതി

ചണ്ഡീ​ഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…

55 minutes ago

ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഭാഗവതസത്ര വിളംബര യോഗം 17 ന്

ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…

1 hour ago

എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമം; കള്ളനെ കൈയോടെ പിടികൂടി പോലീസ്

ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…

2 hours ago

തമിഴ്നാട് ​ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാതെ കോൺവൊക്കേഷൻ വേദിയിൽ വിയോജിപ്പ് അറിയിച്ച് പി.എച്ച്.ഡി വിദ്യാർഥിനി

ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…

3 hours ago

സവർക്കർ പരാമർശം: ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…

3 hours ago

പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാ യാത്രക്കാർക്ക് ഉപയോഗിക്കാം- ഹൈകോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവില്‍ മാറ്റംവരുത്തി ഹൈക്കോടതി. ദേശീയ പാതയ്ക്ക് അരികിലെ പമ്പുകള്‍ തുറന്നുകൊടുക്കണമെന്നും ആർക്ക്…

4 hours ago