പാചകവാതക ക്ഷാമം; പിജികളില്‍ ഭക്ഷണവിതരണം നിര്‍ത്തിവെക്കുന്നു 

ബെംഗളുരു: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പാചകവാതക ക്ഷാമം ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിളുടെയും ഹോസ്റ്റലുകളുടെയും പ്രവർത്തനത്തെയും ബാധിച്ചു. പലയിടത്തും ഭക്ഷണ വിതരണം താൽക്കാലികമായി നിർത്തിയതായി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. സിലിണ്ടർ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പിജികളിൽ ഭക്ഷണം വിതരണം നിർത്തിവയ്ക്കുമെന്ന് പി.ജി ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ഇതോടെ ഇവിടങ്ങളിൽ താമസിച്ചുവരുന്ന വിദ്യാർഥികളും ഉദ്യോഗസ്ഥരും കടുത്ത പ്രതിസന്ധിയിലായി. ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിൽ ‌പലരും വീടുകളിലേക്ക് മടങ്ങി. വർക്ക് ഫ്രം ഹോം സൗകര്യം ലഭിച്ചവരാണ് മടങ്ങിയവരിൽ ഏറെയും. നഗരത്തിലെ ചില കോളേജുകളിൽ ഹോസ്റ്റലുകൾ പ്രവർത്തിപ്പിക്കാൻ കഴിയാതെവ രുന്നതിനാൽ വിദ്യാർഥികളോട് നാട്ടിലേക്ക് മടങ്ങാൻ നിർദേശിച്ചുതുടങ്ങിയതായും പറയുന്നു. ക്ലാസുകൾ ഓൺലൈനിലെടുക്കുന്ന കാര്യം കോളേജ് അധികൃതർ ആലോചിക്കുന്നതായാണ് വിവരം.

അതേസമയം പ്രതിസന്ധി മുതലെടുത്ത്‌ വാണിജ്യാടിസ്ഥാനത്തിൽ നൽകുന്ന സിലിൻഡറുകളുടെ വിതരണക്കാർ വില പതിന്മടങ്ങ് വർധിപ്പിച്ചതായും പരാതികള്‍ ഉണ്ട്. 1800 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന സിലിൻഡറിന് ഇപ്പോൾ ആറായിരം രൂപവരെ വിലയീടാക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഗാർഹിക ഉപഭോക്താക്കളല്ലാത്ത വീട്ടുകാർക്കും കച്ചവടക്കാർക്കുമാണ് തീവിലയ്ക്ക് ഗ്യാസ് സിലിൻഡറുകൾ വാങ്ങേണ്ടിവരുന്നത്. 900 രൂപ വിലയുള്ള 14 കിലോയുടെ ഗാർഹിക സിലിണ്ടർ 2000–3000 രൂപ നൽകിയാണ് പലരും ഇന്നലെ സംഘടിപ്പിച്ചത്. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 1000–1500 രൂപയായി ഉയർന്നു. സിലിൻഡറുകൾ കിട്ടാതായതോടെ നഗരത്തിലെ ചില ഹോട്ടലുകൾ അടച്ചിട്ടു. പല ഹോട്ടലുകളും പ്രവർത്തനം ചുരുക്കുകയും ചെയ്തിട്ടുണ്ട്.
SUMMARY: Cooking gas shortage; Food distribution suspended in PGs

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘യുവാക്കളാണ് രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ നിധി’ ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടിയും

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നേതൃത്വം നൽകുന്ന...

വ്യാപാരാവശ്യത്തിന് എത്തിയ കാസറഗോഡ് സ്വദേശി കര്‍ണാടകയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു 

ബെംഗളൂരു: വ്യാപാര സംബന്ധമായ ആവശ്യത്തിന് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ എത്തിയ കാസറഗോഡ് സ്വദേശി...

നിതിന്‍ രാജിന്റെ മരണം: ഡോ.എം. കെ റാം വീണ്ടും അറസ്റ്റില്‍

തലശ്ശേരി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ എം.കെ. റാമിനെ...

നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ പ്രതിഷേധ മാർച്ച്, സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്‍റെ മിന്നൽ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം...

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ...

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം...

ആലിക്കുട്ടി മുസ്‌ലിയാർ നേതൃപാടവമുള്ള മഹാപണ്ഡിതൻ- ബെംഗളൂരു എസ്.വൈ. എസ്

ബെംഗളൂരു: പാണ്ഡിത്യവും നേതൃപാടവവും ഒത്തിണങ്ങിയ മഹാ പണ്ഡിതനായിരുന്നു സമസ്‌ത കേരള ജംഇയ്യത്തുൽ...

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ...

Related Articles

Popular Categories