LATEST NEWS

ചുമമരുന്ന് ദുരന്തം: മരണം 21 ആയി, ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ

ഭോാപാല്‍: വ്യാജ ചുമമരുന്ന് ദുരന്തത്തില്‍ ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ. കോൾഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ രംഗനാഥനെയാണ് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ചിന്ദ്വാരയിൽ നിന്ന് എത്തിയ പോലീസ് സംഘം കാഞ്ചീപുരത്ത് തുടരുകയാണ്. അതേസമയം ചിന്ദ്വാരയില്‍ ചുമമരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചതോടെ മരണം 21 ആയി

തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ചുമമരുന്ന് നിര്‍മിക്കാനായി പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. മരുന്ന് നിര്‍മാണ യൂണിറ്റില്‍ നടത്തിയ പരിശോധനയിലാണ് പ്രൊപലീന്‍ ഗ്ലൈക്കോളിന്റെ ഉപയോഗം കണ്ടെത്തിയത്. ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് ഉപയോഗിക്കേണ്ടതിന് പകരം സ്ഥാപനത്തില്‍ നോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് പിന്നാലെ പല സംസ്ഥാനങ്ങളിലും കോള്‍ഡ്റിഫ് നിരോധിക്കുകയും സ്റ്റോക്കുകള്‍ നിറുത്തിവയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
SUMMARY: Fake cough medicine tragedy: Death toll rises to 21, owner of Srisan Pharmaceuticals arrested

.

NEWS DESK

Recent Posts

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം; 6 പേര്‍ മരിച്ചു

തെങ്കാശി: തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും…

35 minutes ago

മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍; തടഞ്ഞ് റെയില്‍വേ പോലിസ്

കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ നടത്തിയ…

2 hours ago

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില…

3 hours ago

ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പന്നിയൂർ തുളുവൻകാട് വരാഹമൂർത്തി ക്ഷേത്രത്തിനു സമീപം…

3 hours ago

ജലനിരപ്പ് ഉയരുന്നു; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി.…

4 hours ago

കോളെജ് ഹോസ്റ്റലിൽ പോലീസ് റെയ്ഡ്; കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പി മ​ണി​പ്പാ​ലി​ലെ ര​ണ്ട് കോളെജ് ഹോ​സ്റ്റ​ലു​ക​ളി​ൽ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടു വിദ്യാര്‍ഥികള്‍ ലഹരിമരുന്നുമായി പിടിയിലായി ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​…

4 hours ago