ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ചുമ മരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു. അംബിക വിശ്വകര്‍മ എന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. ചുമ മരുന്ന് കഴിച്ചതിന് പിന്നാലെ കുഞ്ഞിന്‍റെ കിഡ്‌നി തകരാറിലായിരുന്നു. നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അംബികയുടെ മരണം. ഇതോടെ മധ്യപ്രദേശില്‍ ചുമ മരുന്ന് കഴിച്ചുള്ള മരണം 25 ആയി ഉയര്‍ന്നു.
സെപ്റ്റംബര്‍ 14നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആരോഗ്യനിലയില്‍ ഒരു പുരോഗതിയും കാണിച്ചിരുന്നില്ലെന്നും ചിന്ദ്‌വാര അഡീഷണല്‍ കളക്ടര്‍ ധിരേന്ദ്ര സിങ് പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ കുട്ടിക്ക് ചുമയുടെ മരുന്ന് നല്‍കുകയായിരുന്നുവെന്നും കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ചിന്ദ്‌വാരയില്‍ നിന്നും ബെടുല്‍ ജില്ലയില്‍ നിന്നും ഓരോ കുട്ടി വീതം നഗ്പൂരില്‍ ചികിത്സയിലാണ്.
ചുമ മരുന്ന് കഴിച്ചതിന് ശേഷം വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മുഴുവന്‍ കുഞ്ഞുങ്ങളും മരിച്ചത്. കുട്ടികള്‍ കഴിച്ച കോള്‍ഡ്രിഫ് കഫ്‌സിറപ്പില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ഡൈത്തലീന്‍ ഗ്ലൈക്കോള്‍ 45 ശതമാനം അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്തോടെ മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, കേരളം അടക്കം നാല് നാല് സംസ്ഥാനങ്ങളില്‍ കോള്‍ഡ്രിഫ് നിരോധിച്ചിരിക്കുകയാണ്. പനി, കഫക്കെട്ട് ബുദ്ധിമുട്ടിനെത്തുടര്‍ന്ന് കോള്‍ഡ്രിഫ് കഫ്‌സിറപ്പ് കഴിച്ച കുട്ടികളില്‍ ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു. സെപ്തംബര്‍ 2 നാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്.
SUMMARY: Cough syrup one child died in Madhyapradesh total toll to 25
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രഞ്ചിന് കൈമാറി. സംസ്ഥാന പോലീസ്…
മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. രായിൻമരക്കാർ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യയാണ്…
കോഴിക്കോട്: വിനോദസഞ്ചാരികള്‍ക്ക് വലിയ ആശ്വാസമായി ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ പോലിസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി. കറന്റ് പോകുന്നത് സാങ്കേതിക തകരാറാണെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. ഓവര്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ കൂട്ടും. തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലാണ് കൂട്ടിയ വിലയില്‍ ധാരണയായത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ…
കോട്ടയം: ഔദ്യോഗിക പദവി വിരമിച്ചിട്ടും തന്റെ വാഹനത്തില്‍ മൂന്ന് നക്ഷത്രങ്ങള്‍ ഉള്‍പ്പെട്ട ഔദ്യോഗിക ചിഹ്നം അനധികൃതമായി പ്രദർശിപ്പിച്ച ടോമിൻ ജെ.…