LATEST NEWS

മില്‍മ പാലിന് ലിറ്ററിന് നാല് രൂപ കൂടും; പെരുമാറ്റച്ചട്ടം കഴിഞ്ഞാലുടൻ വില വര്‍ധന നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ കൂട്ടും. തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലാണ് കൂട്ടിയ വിലയില്‍ ധാരണയായത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതിയോടുകൂടിയാണ് വില കൂട്ടുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കഴിഞ്ഞാലുടന്‍ കൂടിയ വില നടപ്പില്‍ വരും

56 രൂപയുള്ള ഒരുലിറ്റര്‍ പാലിന് 60 രൂപയാകും. കര്‍ഷകര്‍ക്ക് പാലിന്റെ ഗുണനിലവാരമനുസരിച്ച്‌ നിലവില്‍ 45 മുതല്‍ 52 രൂപവരെ ലഭിക്കുന്നുണ്ട്. 2022 ഡിസംബറിലാണ് അവസാനമായി വിലകൂട്ടിയത്. വിലകൂട്ടണമെന്ന് കഴിഞ്ഞവര്‍ഷംതന്നെ മില്‍മ മേഖലാ യൂണിയനുകള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു.

ഉദ്പാനച്ചെലവ് വര്‍ധിച്ചതിനാല്‍ 10 രൂപ കൂട്ടണമെന്നാണ് എറണാകുളം മേഖലാ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നത്. പാല്‍വില വര്‍ധിപ്പിച്ചാല്‍ അത് വിപണിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച്‌ മില്‍മ പഠനവും നടത്തി.

SUMMARY: Milma milk price to increase by Rs 4 per liter; price hike to come into effect as soon as code of conduct is passed

NEWS BUREAU

Recent Posts

ലോഡ് ഷെഡ്ഡിങില്ല, ഏര്‍പ്പെടുത്തിയത് വൈദ്യുതി നിയന്ത്രണം; ആവര്‍ത്തിച്ച് മന്ത്രി കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി. കറന്റ് പോകുന്നത് സാങ്കേതിക തകരാറാണെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. ഓവര്‍…

9 minutes ago

വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നം വച്ച കാറില്‍ യാത്ര; ടോമിന്‍ ജെ. തച്ചങ്കരിക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: ഔദ്യോഗിക പദവി വിരമിച്ചിട്ടും തന്റെ വാഹനത്തില്‍ മൂന്ന് നക്ഷത്രങ്ങള്‍ ഉള്‍പ്പെട്ട ഔദ്യോഗിക ചിഹ്നം അനധികൃതമായി പ്രദർശിപ്പിച്ച ടോമിൻ ജെ.…

38 minutes ago

അധ്യായം 9 📖 ഗ്രാമീണ വിശുദ്ധി

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   കൃഷി ഉപജീവനമാക്കിയ സാധാരണക്കാരായിരുന്നു എന്റെ…

2 hours ago

നെടുംകണ്ടം ഇരട്ടക്കൊലപാതകം; പ്രതി സജി അമ്മയേയും സഹോദരനെയും കൊന്നത് അതിക്രൂരമായി

നെടുംകണ്ടം: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി സജി തന്റെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് അതിക്രൂരമായ രീതിയില്‍. അമ്മ മേരിക്കുട്ടിയേയും…

2 hours ago

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരേ തെളിവുണ്ടെന്ന് അന്വേഷണ സംഘം

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്‌ഐടി. കുറ്റപത്രം ഉടൻ സമർ‌പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.…

2 hours ago

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. 22 കാരറ്റ് സ്വ‌ർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,875…

3 hours ago