വീടിനു മുമ്പിൽ മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടു; ദമ്പതികളെ മർദിച്ചെന്ന് പരാതി

ബെംഗളൂരു: വീടിനു മുമ്പിൽ വെച്ച് മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിന് ദമ്പതികളെ മർദിച്ചതായി പരാതി. ബിദരഹള്ളിയിലെ തുംഗനഗറിലാണ് സംഭവം. ശിവഗംഗ ഗൗഡ (38), ഭാര്യ ജയലക്ഷ്മി (35) എന്നിവരുടെ വീടിനു മുമ്പിലായി രാത്രിയിൽ ചിലർ മദ്യപിച്ച് ബഹളം വെക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ഇത് ചോദ്യം ചെയ്തു.

ഇതിൽ പ്രകോപിതരായ പ്രതികൾ ദമ്പതികളെ മർദിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ മാഗഡി റോഡിൽ താമസിക്കുന്ന ആനന്ദ്, സഞ്ജയ്, ധനു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും ശിവഗംഗയുടെ വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ്‌ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | ATTACK
SUMMARY: Couple attacked for asking men not to drink outside their house

Savre Digital

Recent Posts

ശബരിമല തീര്‍ത്ഥാടകരുടെ ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; 18 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേർക്ക് പരുക്ക്. കൊയിലാണ്ടി തിരുവങ്ങൂരില്‍…

59 minutes ago

കോ‌ർപ്പറേഷന്‍, മുൻസിപ്പാലിറ്റി സാരഥികളെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്‍പ്പറേഷനുകളിലെ മേയര്‍ തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി…

1 hour ago

ബം​ഗ്ല​ദേ​ശി​ൽ ഒ​രു ഹി​ന്ദു യു​വാ​വി​നെ കൂ​ടി ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ന്നു; ക്രിമിനൽ സംഘത്തിന്റെ നേ​താ​വെ​ന്ന് നാ​ട്ടു​കാ​ർ

ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന…

1 hour ago

ഒഡിഷയില്‍ വന്‍ മാവോയിസ്റ്റ് വേട്ട; തലയ്ക്ക് 1.1 കോടി വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും…

2 hours ago

മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രികനെ ഇടിച്ച് പരുക്കേൽപ്പിച്ച സംഭവം; സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രികനെ ഇടിച്ച് പരുക്കേൽപ്പിച്ച സംഭവത്തില്‍ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. സംഭവത്തില്‍…

2 hours ago

വയനാട് വണ്ടിക്കടവിൽ വയോധികനെ കൊലപ്പെടുത്തിയ നരഭോജി കടുവ വനംവകുപ്പിന്‍റെ കൂട്ടിലായി

കൽപ്പറ്റ: വയനാട് വണ്ടിക്കടവിൽ വയോധികനെ കൊലപ്പെടുത്തിയ നരഭോജി കടുവ വനംവകുപ്പിന്‍റെ കൂട്ടിലായി. ദേവർഗദ്ദ ചെത്തിമറ്റം ഉന്നതിയിലെ കാട്ടുനായ്‌ക്ക ഉന്നതിയിലെ കൂമനെ…

3 hours ago