ബെംഗളൂരു: മുൻ എംഎൽഎയിൽ നിന്നും പണം തട്ടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. കലബുർഗിയിലെ അലന്ദ് കോളനി നിവാസികളായ മഞ്ജുള പാട്ടീൽ (32), ഭർത്താവ് വി ശിവരാജ് പാട്ടീൽ (39) എന്നിവരാണ് അറസ്റ്റിലായത്. അഫ്‌സൽപൂരിലെ മുൻ എംഎൽഎ മാളികയ്യ ഗുട്ടേദാറിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ഇവർ ശ്രമിച്ചത്.
ആറ് തവണ അഫ്സൽപുർ എംഎൽഎ ആയിരുന്ന മാളികയ്യ ഗുട്ടേദാറിൻ്റെ മകൻ റിതേഷ് ഗുട്ടേദാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒക്‌ടോബർ 21ന് രാത്രി പണം ആവശ്യപ്പെട്ട് മഞ്ജുള മാളികയ്യയെ വീഡിയോ കോൾ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഫോണിലേക്ക് ഇവർ ചില അശ്ലീല വീഡിയോ സന്ദേശങ്ങളും അയച്ചിരുന്നു. ഇതിനോട് പ്രതികരിക്കാതായപ്പോൾ ശിവരാജ് എംഎൽഎയെ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും പണം നൽകിയില്ലെങ്കിൽ മാളികയ്യയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും പറഞ്ഞു.
എന്നാൽ എംഎൽഎ ഇതിനോട് പ്രതികരിച്ചില്ല. ഒക്‌ടോബർ 24ന് ദമ്പതികൾ റിതേഷിനെ ഫോണിൽ വിളിക്കുകയും അച്ഛന്റെ എംഎൽഎ സ്ഥാനം നിലനിർത്തണമെങ്കിൽ പണം നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതോടെ റിതേഷ് ഇവർക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.
TAGS: KARNATAKA | ARREST
SUMMARY: Couple arrested over blackmaliming former mla
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…