Categories: TOP NEWSWORLD

മിസൈൽ ആക്രമണത്തിന് തിരിച്ചടി; ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം, 4 മരണം

ടെൽ അവീവ്: ഈ മാസമാദ്യം നടത്തിയ ആക്രമണങ്ങൾക്കു മറുപടിയായി ഇറാനിൽ മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ. ഇന്നലെ പുലർച്ചെയുള്ള ആക്രമണങ്ങളിൽ 4 സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ടെഹ്റാൻ അടക്കം ഇറാനിൽ 3 പ്രവിശ്യകളിലെ സൈനികത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. അതേസമയം കാര്യമായ നാശനഷ്ടമില്ലെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. പ്രാദേശിക സമയം പുലർച്ചെ രണ്ടിനു (ഇന്ത്യൻ സമയം പുലർച്ചെ 4 മണി) തുടങ്ങിയ ആക്രമണം 4 മണിക്കൂർ നീണ്ടു. മൂന്നു ഘട്ടമായി 140 പോർവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു. ആദ്യമായാണ് ഇസ്രയേൽ ഇറാനെതിരെ തുറന്ന ആക്രമണം നടത്തുന്നത്. ഏപ്രിലിൽ ഇറാനിലെ ഒരു വ്യോമതാവളത്തിനു സമീപം മിസൈലാക്രമണം നടത്തിയെങ്കിലും ഉത്തരവാദിത്തമേറ്റിരുന്നില്ല

ഗാസയില്‍ യുദ്ധം തുടങ്ങിയശേഷം രണ്ടുതവണയാണ് ഇസ്രയേലിലേക്ക് ഇറാന്‍ നേരിട്ട് ആക്രമണം നടത്തിയത്. രണ്ടുതവണയും ഇസ്രയേല്‍ തിരിച്ചടിച്ചു. 2023 ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാന്‍ സ്ഥാനപതികാര്യാലയം ആക്രമിച്ചതിനുള്ള മറുപടിയായി ഏപ്രില്‍ 13-നായിരുന്നു ആദ്യത്തേത്. പിന്നീട് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെയും ഇറാന്‍ സേനാ കമാന്‍ഡറെയും വധിച്ചതിനു തിരിച്ചടിയായി ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിലേക്ക് 200-ലധികം മിസൈലുകളുമയച്ചു.

1979-ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷമാണ് ഇസ്രയേലും ഇറാനും ബദ്ധശത്രുക്കളായത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഈ മേഖലയിലുള്ള ഇന്ത്യക്കാരുമായി നയതന്ത്രകാര്യാലയങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇറാനെ ആക്രമിച്ച് സംഘര്‍ഷം വഷളാക്കിയതിന് ഇസ്രയേലിനെ അറബ് രാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തി. ഇസ്രയേലിനെ തിരിച്ചാക്രമിച്ച് വീണ്ടും പ്രശ്‌നം വഷളാക്കരുതെന്ന് ഇറാനോട് യു.എസും ബ്രിട്ടനും ആവശ്യപ്പെട്ടു. ആക്രമണത്തെ വിമർശിച്ച് സൗദി അറേബ്യ അടക്കം അറബ് രാജ്യങ്ങൾ രംഗത്തെത്തി. ആക്രമണം ഇറാന്റെ പരമാധികാരത്തെയും രാജ്യാന്തരനിയമങ്ങളെയും ലംഘിക്കുന്നതാണെന്നു കുറ്റപ്പെടുത്തി. ഇറാൻ പ്രത്യാക്രമണം നടത്തരുതെന്ന് യുഎസും യുകെയും ആവശ്യപ്പെട്ടു.

<BR>
TAGS : ISRAEL-IRAN CONFLICT
SUMMARY : Missile attack retaliated; Israeli airstrikes in Iran, 4 dead
Savre Digital

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

3 hours ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

4 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

4 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

5 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

6 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

6 hours ago