ബെംഗളുരു: വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ ഡബിൾ റോഡിന് സമീപം രോഗിയില്ലാതെ അമിതവേഗതയിൽ വന്ന ആംബുലൻസ് ഇരുചക്രവാഹനത്തിൽ ഇടിച്ചുകയറി ദമ്പതികൾ മരിച്ചു. വിൽസൻ ഗാർഡൻ സ്വദേശി ഇസ്മയിൽ (40), ഭാര്യ സമീന ബാനു (33) എന്നിവരാണ് മരിച്ചത്. അമിതവേഗതായേ തുടര്‍ന്നു നിയന്ത്രണംവിട്ട ആംബുലൻസ് സിഗ്നലിൽ നിർത്തിയിട്ട മറ്റ് 3 ബൈക്കുകളിലും ഇടിച്ച ശേഷം 50 മീറ്റർ അകലെ പോലീസ് ഔട്പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ആംബുലൻസിനടിയിൽ കുടുങ്ങി ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സ്കൂട്ടർ സിഗ്നലിൽ നിർത്തിയപ്പോൾ റിച്ച് മൗണ്ട് സർക്കിൾ ഭാഗത്ത് നിന്ന് സൈറൺ മുഴക്കി അമിത വേഗത്തിലെത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. രോഷാകുലരായ നാട്ടുകാർ ആംബുലൻസ് മറിച്ചിട്ടു. അപകടത്തെ തുടർന്ന് കടന്നുകളഞ്ഞ ഡ്രൈവറെ പിന്നീട് പോലീസ് പിടികുടി. ഡ്രൈവർക്കെതിരെ അശോക് നഗർ പോലീസ് കേസെടുത്തു.
SUMMARY: Couple dies after out-of-control ambulance hits scooter
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി…
ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) വാർഷികം നവംബർ 9 ന് രാവിലെ 9 മുതൽ നിംഹാൻസ് കൺവെൻഷൻ സെന്ററിൽ…
തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതില്‍…