ബെംഗളൂരു: ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന നടൻ ദർശൻ്റെ ഹർജി കോടതി തള്ളി. രേണുകസ്വാമി കൊലക്കേസിൽ പ്രതിയായ ദർശൻ നിലവിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയാണ്. ജയിൽ ഭക്ഷണം കഴിച്ച് വയറിളകുന്നുവെന്നും വീട്ടിൽ പാകം ചെയ്ത ഭക്ഷണം, കിടക്ക, വസ്ത്രം എന്നിവ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദർശൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
ബെംഗളൂരുവിലെ 24-ാമത് എസിഎംഎം കോടതിയാണ് ഹർജി പരിഗണിച്ചത്. എന്നാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ എല്ലാവർക്കും തുല്യ പരിഗണനയാണെന്നും, ആർക്കും പ്രത്യേക പരിഗണന നൽകാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജയിൽ ചട്ടങ്ങൾ പ്രകാരം പ്രകാരം കൊലപാതകക്കുറ്റം ആരോപിക്കപ്പെടുന്നവർക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജയിലിൽ നൽകുന്ന ഭക്ഷണം തനിക്ക് വയറിളക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അതിനാൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം വേണമെന്നും ദർശൻ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ദര്‍ശന്‍ കൊലപാതകക്കുറ്റം ചുമത്തിയ വിചാരണ തടവുകാരനായതിനാല്‍ നിലവിലുള്ള ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് മറ്റ് തടവുകാര്‍ക്ക് തുല്യമായി പരിഗണിക്കാനാവില്ലെന്ന് പോലിസ് വാദിച്ചു. തടവുകാര്‍ക്ക് അവരുടെ സ്വന്തം വസ്ത്രങ്ങള്‍, കിടക്കകള്‍, പാദരക്ഷകള്‍ എന്നിവ കൈവശം വെക്കാന്‍ അനുവാദമില്ല.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Court dismisses Actor Darshan’s request for home-cooked meals
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…
ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…
തിരുവനന്തപുരം: നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍…