പാലക്കാട്: സ്‌കൂൾ ബസിറങ്ങി വീട്ടിലേക്കുള്ള റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ അതേ ബസ് തട്ടി ആറു വയസ്സുകാരി മരിച്ചു. നാരങ്ങപ്പറ്റയിലെ തൊട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദിന്റെ മകൾ ഹിബയാണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.30ന് ഹിബയുടെ വീടിന് സമീപമാണ് അപകടം സംഭവിച്ചത്.
വീടിനു മുന്നിലെ സ്റ്റോപ്പില്‍ ഇറങ്ങിയ ഹിബ ബസിനു മുന്‍ഭാഗത്തു കൂടി എതിര്‍വശത്തുള്ള വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഹിബയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബസിന് പിന്നിലൂടെയാണ് പോയത്. ഇതേസമയം ഹിബ ബസിന്റെ മുന്നിലൂടെ പോയത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാതെ പോകുകയായിരുന്നു. ഇടിച്ച ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. ഉമ്മ ഹബീബ. സഹോദരങ്ങൾ: അമീൻ, അൻഷിദ.
<br>
TAGS : ACCIDENT | PALAKKAD,
SUMMARY : A first class girl met a tragic end after boarding the school bus
മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…
ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…
ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…