ബെംഗളൂരു: മുഴുവൻ പൊരുത്തങ്ങളും ഒരുമിച്ചുള്ള വധുവിനെ കണ്ടെത്തി നൽകാത്തതിന് മാട്രിമോണിയൽ സൈറ്റിന് പിഴ ചുമത്തി ബെംഗളൂരു ഉപഭോക്തൃ കോടതി. എംഎസ് നഗറിൽ താമസിക്കുന്ന കെ. എസ്.വിജയകുമാർ നൽകിയ പരാതിയിന്മേലാണ് കോടതി വിധി. ദിൽമിൽ മാട്രിമോണി പോർട്ടലിനാണു പിഴ വിധിച്ചിരിക്കുന്നത്. 60, 000 രൂപയുടെ പിഴയാണ് അടക്കേണ്ടത്.
ഇക്കഴിഞ്ഞ മാർച്ച് 17ന് വിജയകുമാർ മകൻ ബാലാജിക്ക് വധുവിനെ തേടിയാണ് ദിൽമിൽ മാട്രിമോണി പോർട്ടലിനെ സമീപിച്ചത്. ഇതിനായി മകന്‍റെ ഫോട്ടോകളും മറ്റ് രേഖകളും നൽകി. പോരാത്തതിന് വധുവിനെ കണ്ടെത്താൻ 30,000 രൂപ ഫീസായും കൊടുത്തു. ഇതേ തുടർന്ന് 45 ദിവസത്തിനകം ബാലാജിക്ക് വധുവിനെ കണ്ടെത്തുമെന്നും പോർട്ടൽ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ബാലാജിക്ക് യോജിച്ച ഒരു വധുവിനെ കണ്ടെത്തുവാൻ ദിൽമിൽ മാട്രിമോണിക്ക് സാധിച്ചിരുന്നില്ല.
ഇതോടെ വിജയകുമാർ ഓഫീസിലെത്തി പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഏപ്രിൽ 30 നാണ് പണം തിരികെ നൽകണമെന്ന് അഭ്യർത്ഥിച്ചത്. പക്ഷേ പണം തിരികെ നൽകിയില്ലെന്ന് മാത്രമല്ല, ജീവനക്കാർ വിജയകുമാറിനെ അസഭ്യം പറയുകയും ചെയ്തു. മെയ് 9ന് വിജയകുമാർ ഇവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെങ്കിലും പോർട്ടൽ പ്രതികരിച്ചില്ല. തുടർന്നാണ് ഉപഭോക്തൃ കോടതിയെ വിജയകുമാർ സമീപിച്ചത്.
TAGS: BENGALURU | COURT
SUMMARY: Bengaluru man sues matrimony firm for failing to find match for son, gets Rs 60k relief
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…