തിരുവനന്തപുരം: മനോവൈകല്യമുള്ളവരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയെന്ന ആരോപണത്തില്‍ ആദ്യപ്രതികരണവുമായി സലീം കുമാർ. വിവാദപരാമർശത്തെ തുടർന്ന് ദ് നാഷണല്‍ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ ഓഫ് ദ് ഡിസേബിള്‍സ് (NPRD) എന്ന സംഘടന പരാതി നല്‍കിയതിന് പിന്നാലെയാണ് സലീം കുമാറിന്റെ പ്രതികരണം. പരാതി നല്‍കിയതിന് പിന്നില്‍ സിപിഎമ്മാണെന്നും താൻ പറഞ്ഞ പ്രസ്താവന പിൻവലിക്കില്ലെന്നും സലീം കുമാർ വ്യക്തമാക്കി.
ടിവിയില്‍ വാർത്ത വന്നപ്പോഴാണ് ഇത്തരമൊരു പരാതി പോയത് അറിഞ്ഞത്. തന്നെ ആരും വിളിച്ച് പറഞ്ഞിട്ടില്ല. ഇതിന് പിന്നില്‍ സിപിഎമ്മാണ്. അല്ലാതെ ആർക്കാണ് ഇതിനൊക്കെ സമയമെന്നും സലിം കുമാർ ചോദിക്കുന്നു. പ്രസ്താവന പിൻവലിക്കില്ല, കേരളത്തിലെവിടെയാണ് ഇങ്ങനെയൊരു സ്ഥലം, സിപിഎം പറഞ്ഞ അച്ഛനും മകനുമെല്ലാം അവരുടെ സങ്കല്‍പ്പിക കഥാപാത്രങ്ങളാണ്. ഞാൻവരെ കണ്ടിട്ടില്ല. പിന്നെ അവരെക്കുറിച്ച് പറയുന്നതെങ്ങനെയാണ് അധിക്ഷേപമാവുന്നതെന്നും അദ്ദേഹം ചോദിച്ചു.
“പേഴ്സണലി ഞാൻ ഒരു വ്യക്തിയെയും വ്യക്തിഹത്യ ചെയ്തതല്ല. ഒരു ഹോസ്പിറ്റലിനെയും ഒരു രോഗത്തെയും ഒരു രോഗിയെയും ഞാൻ മോശമൊക്കി കാണിച്ചതല്ല. ഇല്ലാത്ത വ്യക്തിയെ ഹത്യ നടത്തിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഞാനൊന്ന് ട്രോളിയതിനാണോ പരാതി?” അദ്ദേഹം ചോദിച്ചു.
SUMMARY: CPM filed the complaint, who else has time for it; Salim Kumar responds
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…