LATEST NEWS

ചരിത്രത്തിലാദ്യം; ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 ഡ്രാഗണ്‍ പേടകം ഭൂമിയിലിറങ്ങി

വാഷിംഗ്ടണ്‍: ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നിർ‌ണായകമായ ഒരു അടിയന്തര ദൗത്യത്തിലൂടെ നാസയുടെ ക്രൂ-11 സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ (ISS) നാലംഗ സംഘത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടർന്നാണ് നിശ്ചയിച്ചതിലും നേരത്തെ ഇവരെ തിരിച്ചെത്തിക്കാൻ നാസ തീരുമാനിച്ചത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്ത ശേഷം പത്ത് മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിലായിരുന്നു ഈ ‘സ്പ്ലാഷ്ഡൗണ്‍’. 2025 ഓഗസ്റ്റില്‍ ആറ് മാസത്തെ ദൗത്യത്തിനായി പുറപ്പെട്ട സംഘം ഫെബ്രുവരിയില്‍ മടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പേര് വെളിപ്പെടുത്താത്ത ഒരു നാസ പ്രതിനിധിയുടെ ആരോഗ്യനില വഷളായതോടെ 165 ദിവസത്തെ ഗവേഷണങ്ങള്‍ പൂർത്തിയാക്കി മടങ്ങാൻ നാസ നിർദ്ദേശിക്കുകയായിരുന്നു.

ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സഞ്ചാരിയുടെ ആരോഗ്യപ്രശ്നം മൂലം ദൗത്യം പാതിവഴിയില്‍ നിർത്തി സംഘം മടങ്ങുന്നത്. സ്പേസ് എക്‌സിന്റെ പ്രത്യേക സംഘത്തെ കരയിലെത്തിച്ച്‌ നാല് പേരെയും വിദഗ്ധ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റും. ദൗത്യത്തെക്കുറിച്ചും യാത്രികരുടെ ആരോഗ്യനിലയെക്കുറിച്ചും നാസ അഡ്മിനിസ്‌ട്രേറ്റർ ജാറെഡ് ഐസക്‌മാൻ ഇന്ന് വൈകുന്നേരം നടത്തുന്ന വാർത്താസമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും.

SUMMARY: Crew-11 Dragon spacecraft lands on Earth with astronaut facing health issues

NEWS BUREAU

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് ദ്വാരപാലക ശില്‍പ കേസിലും അറസ്റ്റില്‍

കൊച്ചി: ശബരിമല കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ദ്വാരപാലക ശില്‍പ കേസിലും അറസ്റ്റ് ചെയ്തു. ജയിലിലെത്തിയാണ് പ്രത്യേക…

3 minutes ago

കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തില്‍ എസ്‌ഐആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഒന്നോ രണ്ടോ ആഴ്ച കൂടി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട്…

46 minutes ago

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പി.പി ദിവ്യയെ ഒഴിവാക്കി

തിരുവനന്തപുരം: മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പി.പി. ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായിരുന്നു പി.പി.…

1 hour ago

എംഎംഎ സൂപ്പർ കപ്പ്: ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി. ജേതാക്കൾ

ബെംഗളൂരു : മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ എംഎംഎ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ…

1 hour ago

മൂന്നാം ബലാത്സംഗക്കേസ്; കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്

പത്തനംതിട്ട: ബലാത്സംഗക്കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. രാഹുലിനെ മാവേലിക്കര സബ് ജയിലിലാക്കി. കസ്റ്റഡി…

2 hours ago

തൃശൂരില്‍ പടക്കം കയറ്റി വന്ന ലോറിക്കു തീപിടിച്ച്‌ അപകടം

തൃശൂര്‍: തൃശൂരില്‍ പടക്കം കയറ്റി വന്ന പാഴ്‌സല്‍ കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ച്‌ അപകടം. തൃശൂരിലെ ദേശീയപാത നടത്തറ ഭാഗത്ത് വച്ചാണ്…

4 hours ago