വിന്‍ഡ്‌ഹോക്ക്: ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ നമീബിയയ്ക്ക് തകർപ്പൻ ജയം. മത്സരത്തിൽ നാല് വിക്കറ്റിനാണ് നമീബിയ ചരിത്ര വിജയം നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് നമീബിയ മറികടന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കക്കെതിരെ നമീബിയയുടെ ആദ്യ മത്സരമായിരുന്നിത്. ടെസ്റ്റ് കളിക്കുന്ന ടീമുകള്‍ക്കെതിരെ നമീബിയ സ്വന്തമാക്കുന്ന 11-ാം ജയമാണിത്.
പുറത്താകാതെ 31 റൺസെടുത്ത വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീനാണ് നമീബിയയുടെ ടോപ്സ്കോറർ. നായകൻ ജെറാർഡ് ഇറാസ്മസ് 21 റൺസും മാലൻ ക്രൂഗർ 18 റൺസുമെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാൻ ബർഗറും ആൻഡൽ സിമെലെയ്നും രണ്ട് വിക്കറ്റ് വീതം എടുത്തു. ജെറാൾഡ് കോട്ട്സെയും ബിജോൺ ഫോർടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 134 റ ൺസെടുത്തത്. 31 റൺസെടുത്ത ജേസൺ സ്മിത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. റുബിൻ ഹെർമാൻ 23 റൺസും ലുവാൻ ഡി പിറ്റോറിയസ് 22 റൺസുമെടുത്തു. നബീയയ്ക്ക് വേണ്ടി ട്രംപെൽമാൻ മൂന്ന് വിക്കറ്റെത്തു. മാക്സ് ഹെയ്ൻ ഗോ രണ്ട് വിക്കറ്റും ജെറാർഡ് ഇറാസ്മസും ബെൻ ഷിക്കോകോംഗോയും സ്മിത്തും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
SUMMARY: Historic win for namibia against south africa in t20 match
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയില്‍ മാറ്റുന്നു. പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്കാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വനിതാ തടവുകാരെ പൂജപ്പുരയിലെ…
കൊച്ചി: ഓപ്പറേഷൻ നുംഖോറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖർ സല്‍മാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നല്‍കും. ഹൈക്കോടതി അനുമതി നല്‍കിയതിന്‍റെ…
ബെംഗളൂരു: ആളിലാത്ത വീട്ടില്‍ നിന്നും 47 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച് അതില്‍ ഒരു ഭാഗം കാമുകിക്ക് നല്‍കിയ കേസില്‍…
പാലക്കാട്: തീവണ്ടിയില്‍ യാത്രചെയ്യുകയായിരുന്ന വയോധികയുടെ മാലപൊട്ടിച്ച് തീവണ്ടിയില്‍നിന്ന് ചാടിയ യുവാവിന് ഗുരുതര പരുക്കേറ്റു. അസം ഫാക്കിരാഗ്രാം സ്വദേശി റോഫിക്കുല്‍ റഹ്മാനാണ്…
കാലിഫോര്‍ണിയ: ഗോഡ്ഫാദറിലെ കേ ആഡംസിനെ അവിസ്മരണീയമാക്കിയ പ്രതിഭയും ഓസ്‌കര്‍ ജേതാവുമായ ഡയാന്‍ കീറ്റണ്‍ (79) അന്തരിച്ചു. കാലിഫോര്‍ണിയയില്‍വെച്ചായിരുന്നു മരണമെന്ന് കുടുംബവക്താവ്…
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബവും പ്രതികളായ മുഡ ഭൂമി ദാന അഴിമതി കേസില്‍ അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി അന്തിമ…