ബെംഗളൂരു: ഗുജറാത്ത് ആസ്ഥാനമായുള്ള പാലുൽപ്പന്ന ബ്രാൻഡായ അമൂലിന് ബെംഗളൂരുവിലെ 10 മെട്രോ സ്റ്റേഷനുകളിൽ കിയോസ്‌ക്കുകൾ തുറക്കാൻ അനുമതി നൽകിയതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ മെട്രോ സ്റ്റേഷനുകളിൽ നന്ദിനി ഔട്ട്‌ലെറ്റുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ നിര്‍ദേശം നല്‍കി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കര്‍ണാടകയുടെ സ്വന്തം ബ്രാൻഡായ നന്ദിനിയെക്കാൾ സംസ്ഥാന സർക്കാർ അമുലിനെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് നിരവധി സംഘടനകൾ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് ശിവകുമാറിന്റെ ഇടപെടല്‍.
“എട്ട് മെട്രോ സ്റ്റേഷനുകളിൽ നന്ദിനി ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിന് ബിഎംആർസിഎല്ലിന് അപേക്ഷ സമർപ്പിക്കാൻ കർണാടക മിൽക്ക് ഫെഡറേഷന് (കെഎംഎഫ്) നിർദ്ദേശം നൽകിയതായി ഡി കെ ശിവകുമാർ പറഞ്ഞു. കിയോസ്‌ക്കുകൾ സ്ഥാപിക്കുന്നതിനായി ബിഎംആർസിഎൽ നേരത്തെ ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാല്‍ അമുൽ മാത്രമാണ് അപേക്ഷ നല്‍കിയത്. കെഎംഎഫിനോട് അപേക്ഷ നല്‍കാന്‍ ഞങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. എട്ട് മെട്രോ സ്റ്റേഷനുകളിൽ നന്ദിനി ഔട്ട്‌ലെറ്റുകൾ കെഎംഎഫ് തുറക്കും.
“അമുൽ ഇതിനകം രണ്ട് സ്റ്റേഷനുകളിൽ ഔട്ട്‌ലെറ്റുകൾ തുറന്നിട്ടുണ്ട്. നിലവിലുള്ളവ അടച്ചുപൂട്ടുന്നത് ഉചിതമല്ല. “ശേഷിക്കുന്ന സ്റ്റേഷനുകളിൽ നന്ദിനി ഔട്ട്‌ലെറ്റുകൾ അനുവദിക്കാൻ ഞങ്ങൾ ബിഎംആർസിഎല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ഉപമുഖ്യമന്ത്രി പറഞ്ഞു.
ബെന്നിഗനഹള്ളി, ബയപ്പനഹള്ളി മെട്രോ സ്റ്റേഷനുകളിൽ നിലവിൽ അമുൽ കിയോസ്‌ക്കുകൾ പ്രവർത്തിക്കുന്നുണ്ട്. പട്ടണ്ടൂർ അഗ്രഹാര, ഇന്ദിരാനഗർ, ട്രിനിറ്റി സർക്കിൾ, സർ എം വിശ്വേശ്വരയ്യ, ജയനഗര, മജസ്റ്റിക്, നാഷണൽ കോളേജ്, ബനശങ്കരി എന്നി സ്റ്റേഷനുകളിൽ അമുല്‍ കിയോസ്‌ക്കുകൾക്ക് ബിഎംആർസിഎല്‍ അനുമതി നല്‍കിയിട്ടുണ്ട്.
എംജി റോഡ്, മഹാലക്ഷ്മി, വിജയനഗർ സ്റ്റേഷനുകളിൽ നേരത്തെ നന്ദിനി ഔട്ട്‌ലെറ്റുകൾ തുറന്നിരുന്നു. ഇതില്‍ വിജയനഗർ ഔട്ട്‌ലെറ്റ് മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുഉള്ളു. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ ആയുധങ്ങളിൽ ഒന്നായിരുന്നു നന്ദിനി ബ്രാൻഡ്. കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) ‘നന്ദിനി’ ബ്രാൻഡിലാണ് പാലുൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നത്.
SUMMARY: Criticism after Amul kiosks were allowed in metro stations; Minister DK Shivakumar says he has directed to open Nandini outlets as well
ഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് രണ്ടാംഘട്ട പരീക്ഷകള്‍ 2026 മെയ് 15 വെള്ളിയാഴ്ച ആരംഭിച്ച് മെയ് 21 വ്യാഴാഴ്ച അവസാനിക്കും. രണ്ടാം…
കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് സംവിധായകനും തൃക്കാക്കര എൻഡിഎ സ്ഥാനാർഥിയുമായ അഖില്‍ മാരാർ നടത്തിയ പരാമർശം വിവാദത്തില്‍. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട്…
കണ്ണൂർ: കണ്ണൂരില്‍ കിണര്‍ പണിക്കിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എം വിയാണ് മരിച്ചത്. 37…
ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ബസുകൾ…
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റെ അമ്മ ഗൗരിയമ്മ (74) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കഴിഞ്ഞ…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 110 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,075…