LATEST NEWS

ഹനാൻ ഷായുടെ പരിപാടിക്കിടെ തിക്കും തിരക്കും; പത്തുപേർ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി

കാസറഗോഡ്: കാസറഗോഡ് നഗരത്തിൽ ഇന്നലെ രാത്രി ഗായകൻ ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട്‌ നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. തിരക്ക് നിയന്ത്രിക്കാൻ പറ്റാത്തത് കാരണമാണ് ആളുകൾ ക്ഷീണം പിടിച്ച് കുഴഞ്ഞുവീണത്. പത്തു പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. കാസറഗോഡ് ഫ്ലീ സംഘടിപ്പിച്ച പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ സംഗീത പരിപാടിക്കിടെയാണ് തിക്കും തിരക്കുമുണ്ടായത്. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെബി പോലീസ് കേസ് എടുത്തു.അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

കാസറഗോഡ് പുതിയ ബസ്റ്റാൻഡിന് സമീപത്തെ ​ഗ്രൗണ്ടിൽ നടന്നുവരുന്ന പ്രദർശനത്തിന്റെ സമാപനദിവസമായിരുന്നു ഇന്നലെ. ​ഗ്രൗണ്ടിൽ കുറച്ച് ആളുകളെ മാത്രമേ ഉൾക്കൊള്ളുമായിരുന്നുള്ളൂ. എന്നാൽ വലിയ ജനക്കൂട്ടം പരിപാടി ആസ്വദിക്കാനെത്തിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. കൂടുതൽ ആളുകൾ ​ഗ്രൗണ്ടിനു പുറത്തും തടിച്ചുകൂടി.

ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി സ്ഥലത്ത് നേരിട്ടെത്തി പരിപാടി നിർത്തിവച്ചു. പോലീസ് ലാത്തി വീശി തിരക്ക് നിയന്ത്രണ വിധേയമാക്കി. പരിപാടിയെ തുടർന്ന്‌ നഗരം മണിക്കൂറുകളോളം തിരക്കിൽപെട്ടു. ആംബുലൻസ് അടക്കമുള്ള വാഹനങ്ങളെ കടത്തിവിടാൻ പോലീസ് പാടുപെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിവരുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.
SUMMARY: Crowded during Hanan Shah’s event; Ten people collapse, taken to hospital

NEWS DESK

Recent Posts

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…

49 minutes ago

ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസ്; പഞ്ചാബ് കിംഗ്സ് ഡൽഹിയുടെ 265 റൺസ് വിജയലക്ഷ്യം മറികടന്നത് 18.5 ഓവറിൽ

ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പ‌ഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…

59 minutes ago

16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരന്‍; ശൈശവ വിവാഹത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…

1 hour ago

ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, 29-കാരന് ദാരുണാന്ത്യം

ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…

3 hours ago

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…

3 hours ago

വീണ്ടും വെടിക്കെട്ടപകടം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്ക നിര്‍മ്മാണശാലയ്‌ക്ക് തീപിടിച്ചു; രണ്ട് മരണം

കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…

3 hours ago