ന്യൂഡല്‍ഹി: ഈ മാസം നടക്കേണ്ടിയിരുന്ന സിഎസ്ഐആര്‍ നെറ്റ് പരീക്ഷ മാറ്റിവെച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ മാറ്റിവെച്ചതായി അറിയിച്ചത്. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നാണ് എന്‍ ടി എ ഔദ്യോഗിക വിശദീകരിച്ചിരിക്കുന്നത്. പുതുക്കിയ തിയതി csirnet.nta.ac.in എന്ന വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കുമെന്നും എൻടിഎ അറിയിച്ചു.
ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർഎഫ്) ഇന്ത്യൻ സർവകലാശാലകളിലെയും കോളേജുകളിലെയും ലക്ചർഷിപ്പ് (എൽഎസ്) / അസിസ്റ്റൻ്റ് പ്രൊഫസർ എന്നിവയ്ക്കുമുള്ള ഇന്ത്യൻ പൗരന്മാരുടെ യോഗ്യത നിർണയിക്കാൻ നടത്തുന്ന പരീക്ഷയാണ് ജോയിൻ്റ് സിഎസ്ഐആർ യുജിസി നെറ്റ്. കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) ആണ് പരീക്ഷാ നടത്തിപ്പ് ചുമതല എൻടിഎയ്ക്ക് നൽകിയിരിക്കുന്നത്. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റി (സിബിടി) ലൂടെയാണ് യോഗ്യരായവരെ കണ്ടെത്തുന്നത്.
അതേസമയം ജൂണ്‍ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷ എന്‍ടിഎ റദ്ദാക്കിയിരുന്നു. പരീക്ഷ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 11 ലക്ഷം പേരാണു യുജിസി നെറ്റ് പരീക്ഷയെഴുതിയിരുന്നത്. ആര്‍ട്‌സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ കോളജ് അധ്യാപനത്തിനും ജെആര്‍എഫിനുമുള്ള യോഗ്യതാപരീക്ഷയാണു യുജിസി നെറ്റ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് എന്‍ടിഎ നടത്തിയ നീറ്റ് പരീക്ഷയും റദ്ദാക്കിയിരുന്നു.
<BR>
TAGS : CSIR-NET | EXAMINATIONS
SUMMARY : CSIR NET exam postponed; Updated date later
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില് കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില് പാലിയേക്കരയിലെ ടോള് പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില് നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള് കണ്ടെത്തി. താനൂർ ഉണ്ണ്യാല് അഴീക്കല് കടലില് നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള് കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില് നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ്സ്…