Categories: KARNATAKATOP NEWS

അതിജീവിതയുടെ കുട്ടിയെ ദത്തെടുക്കാൻ പിതാവായ പ്രതിയുടെ സമ്മതം അനിവാര്യമല്ല; ഹൈക്കോടതി

ബെംഗളൂരു: പീഡനക്കേസിലെ അതിജീവിതയുടെ കുഞ്ഞിനെ ദത്തെടുക്കാൻ പിതാവായ പ്രതിയുടെ സമ്മതം ആവശ്യമല്ലെന്ന് കർണാടക ഹൈക്കോടതി. അതിജീവിതയും, ഇവരുടെ കുഞ്ഞിനെ ദത്തെടുക്കാനാ​ഗ്രഹിക്കുന്ന ദമ്പതികളും ചേർന്ന് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. കുഞ്ഞിനെ ദത്തെടുക്കാൻ അതിജീവിതയുടേയും അവരുടെ രക്ഷിതാക്കളുടേയും സമ്മതം മതിയെന്നും ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡർ വ്യക്തമാക്കി.

കുഞ്ഞിനെ ദത്തെടുക്കാനുള്ള ഓൺലൈൻ അപേക്ഷ നിരസിച്ച യെലഹങ്ക സബ് രജിസ്ട്രാർ നടപടിയെ ചോദ്യം ചെയ്ത് നൽകിയ ഹർജി പരിഗണിക്കവേയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദത്തെടുക്കേണ്ട കുട്ടിയുടെ പിതാവിന്റെ സമ്മതപത്രമില്ലാത്തതിനാൽ അപേക്ഷ പൂർണമല്ലെന്ന് കാണിച്ചാണ് നിരസിച്ചത്.

എന്നാൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂർത്തിയാകാത്ത ഇരയും, അവരുടെ മാതാപിതാക്കളുടെ സമ്മതം നൽകിയിരിക്കുമ്പോൾ പ്രതിയായ പിതാവിന്റെ സമ്മതം ആവശ്യമില്ലെന്ന് കോടതി നിർദേശിച്ചു. 2024 സെപ്റ്റംബറിലാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. 2023 നവംബർ ഒന്നുമുതൽ 2024 ജൂൺ 20 വരെ പ്രതി പലതവണ ലൈംഗികപീഡനത്തിനിരയാക്കിയതായി പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGS: KARNATAKA | HIGH COURT
SUMMARY: Culprits consent not needed in adoption procedure of hia child says hc

Savre Digital

Recent Posts

നിതിൻ രാജിന്റെ മരണം; ഡോ. സംഗീത നമ്പ്യാർ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍…

52 minutes ago

ലിവിങ്-ടുഗെതര്‍ ബന്ധങ്ങളില്‍ നിന്ന് പിന്മാറുന്നത് കുറ്റകരമല്ല: സുപ്രീം കോടതി

ന്യൂ​ഡ​ല്‍​ഹി: ലി​വിം​ഗ് ടു​ഗ​ദ​ര്‍ ബ​ന്ധ​ത്തി​ല്‍ നി​ന്നും ഒ​രാ​ള്‍ പി​ന്മാ​റു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മ​ല്ലെ​ന്നും സ്ത്രീ​പീ​ഡ​നം ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി. ലി​വ്-​ഇ​ന്‍ ബ​ന്ധം ത​ക​രു​ന്ന​ത്…

1 hour ago

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരുക്ക്

കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരുക്ക്. കാറിലും ബസിലും സഞ്ചരിച്ചവർക്ക്…

2 hours ago

കാസറഗോഡ് നാലരവയസുകാരനെ പാമ്പ് കടിച്ചു: നില ഗുരുതരം

കാസറഗോഡ്: കാസറഗോഡ് എളേരിത്തട്ടില്‍ നാലരവയസുകാരനെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ഗവ മെഡിക്കല്‍…

2 hours ago

‘പ്രണയം നടിച്ച് 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി’; ഷിയാസ് കരീമിനെതിരെ പരാതി

കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് പ്രവാസി…

3 hours ago

ഇടുക്കിയില്‍ കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനുള്ളില്‍ കണ്ടെത്തി; പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു

ഇ​ടു​ക്കി: കാ​ണാ​താ​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ക​ണ്ടെ​ത്തി. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് അം​ഗം ധ​ന്യ ഗ​ണേ​ശ​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ്യാഴാഴ്ചയാണ് ധന്യയെ…

4 hours ago