മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ കർഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ പുലർച്ചെ അഞ്ചുമണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ മജിസ്ട്രേറ്റിൻ്റേതാണ് ഈ നടപടി. ഇനിയൊരു ഉത്തരം ഉണ്ടാകുന്നതുവരെ കർഫ്യൂ തുടരുമെന്നും നിർദേശമുണ്ട്.
പൊതു സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി ആയുധങ്ങളോ അപകടകരമായ വസ്തുക്കളോ വഹിച്ചുകൊണ്ട് അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2023 ലെ ബിഎൻഎസ്‌എസ് സെക്ഷൻ 163(2) പ്രകാരം ജില്ലാ മജിസ്ട്രേറ്റ് മായങ്‌ലാങ്‌ബം രാജ്കുമാർ സിംഗ് ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ക്രമസമാധാനത്തെ തകർക്കുന്ന പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നില്ലെങ്കില്‍, താമസക്കാർക്ക് രാവിലെ 5:00 നും രാത്രി 8:00 നും ഇടയില്‍ സ്വതന്ത്രമായി സഞ്ചരിക്കാം. നിയന്ത്രണത്തില്‍ നിന്നും അവശ്യസേവനങ്ങളേയും സർക്കാർ ഏജൻസികളേയും ഒഴിവാക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കർഫ്യൂ പ്രാബല്യത്തില്‍ തുടരുമെന്നും ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
TAGS : LATEST NEWS
SUMMARY : Curfew declared in Manipur’s Imphal West district
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ്…
ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ്…
മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ…
ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…
ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ…