Categories: NATIONALTOP NEWS

അപരിചതരെ പരിചയപ്പെട്ട് സയനൈഡ് ജ്യൂസ് നല്‍കി കൊലപാതകം; വനിതാ സീരിയല്‍ കില്ലര്‍മാര്‍ പിടിയില്‍

അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച്‌ സയനൈഡ് കലര്‍ത്തിയ പാനിയം നല്‍കി കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന വനിതാ സീരിയല്‍ കില്ലര്‍മാര്‍ പിടിയില്‍. പോലീസ് ‘സീരിയല്‍ കില്ലേർസ്’ എന്ന് വിശേഷിപ്പിക്കുന്ന മുനഗപ്പ സ്വദേശിയായ രജനി (40) മഡിയാല സ്വദേശിയായ വെങ്കട്ടേശ്വരി (32), ഗുല്‍റ സ്വദേശിയായ രമണമ്മ (60) എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പോലീസിനോട് സമ്മതിച്ചു. പാനീയം കുടിച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ ഇരകള്‍ മരിച്ചുവീഴുമ്പോൾ എല്ലാം മോഷ്ടിച്ച്‌ രക്ഷപെടുന്നതാണ് പ്രതികളുടെ സ്ഥിരം പരിപാടി. ഈ വര്‍ഷം ജൂണില്‍ ഒരു സ്ത്രീയെ ഇവര്‍ ഇത്തരത്തില്‍ കൊലപ്പെടുത്തി. പിന്നാലെ രണ്ട് കൊലപാതകങ്ങള്‍ നടത്താന്‍ ശ്രമിച്ചതും പരാജയപ്പെട്ടു.

സ്വര്‍ണ്ണാഭരണങ്ങളോ പണമോ കൈവശമുള്ളവരെയാണ് പ്രതികള്‍ ലക്ഷ്യമിടുന്നത്. അത്തരക്കാരെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവര്‍ക്ക് സനൈഡ് കലര്‍ന്ന പാനിയം നല്‍കുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പാനിയം കുടിച്ച ശേഷം താമസിയാതെ ഇരകള്‍ മരിക്കും. പിന്നാലെ അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച്‌ കടന്നുകളയുകയാണ് പ്രതികളുടെ രീതി.

സംഘത്തില്‍ ഉള്‍പ്പെട്ട മാഡിയാല വെങ്കിടേശ്വരി എന്ന 32കാരി, തെനാലിയില്‍ വോളന്റീയറായി പ്രവര്‍ത്തിച്ചിരുന്നു. പിന്നാലെ ഇവര്‍ കമ്പബോഡിയിലേക്ക് പോകുകയും അവിടെ സൈബര്‍ ക്രൈമുകളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്. പ്രതികളുടെ പക്കല്‍ നിന്നും സയനൈഡ് അടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഒപ്പം ഇവര്‍ക്ക് സയനൈഡ് സപ്ലൈ നടത്തിയയാളും പിടിയിലായി. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

TAGS : ANDRA PRADESH | ARREST
SUMMARY : Murder by introducing cyanide juice to strangers; Female serial killers arrested

Savre Digital

Recent Posts

കേരളത്തില്‍ 19വരെ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

1 hour ago

ഡല്‍ഹി സ്ഫോടനം: അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍

ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…

2 hours ago

ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണം; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…

2 hours ago

കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…

2 hours ago

ട്രെയിനില്‍ കവര്‍ച്ച: സാസി ഗ്യാങ് പിടിയില്‍

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. 50 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന സ്വ​ർ​ണ, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളാ​ണ്…

3 hours ago

സ‌‌‌ർക്കാ‌ർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു; നാലുപേ‌ർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…

4 hours ago