Saturday, October 11, 2025
26.4 C
Bengaluru

നടി രമ്യയ്ക്കെതിരായ സൈബര്‍ അക്രമണം: 11 പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

ബെംഗളൂരു: നടിയും മുന്‍ മാണ്ഡ്യ എംപിയുമായ രമ്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അശ്ലീല പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്യുകയും അധിക്ഷേപകരമായ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തതിന് 11 വ്യക്തികള്‍ക്കെതിരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് 380 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, ഓണ്‍ലൈന്‍ ഭീഷണി, ലൈംഗിക ദുരുപയോഗം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സൈബര്‍ ഇടം ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തി. ഈ വകുപ്പുകള്‍ പ്രകാരം മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

സന്ദേശം അയച്ചവരുടെ ഐഡന്റിറ്റി, അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍, പ്രതികളില്‍ നിന്നും ഇരയില്‍ നിന്നും രേഖപ്പെടുത്തിയ മൊഴികള്‍ എന്നിവയുള്‍പ്പെടെ എല്ലാ സാങ്കേതിക വിശദാംശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതൊരു പ്രാഥമിക കുറ്റപത്രമാണ്. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യും. ഇര തന്റെ പരാതിയില്‍ 44 വ്യത്യസ്ത സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പട്ടികപ്പെടുത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജൂലൈയില്‍, കന്നഡ നടന്‍ ദര്‍ശന്‍ പ്രതിയായ ചിത്രദുര്‍ഗയിലെ രേണുകസ്വാമി കൊലപാതകവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ നടി രമ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.ഇത് ദര്‍ശനിന്റെ ആരാധകരില്‍ നിന്ന് ഓണ്‍ലൈന്‍ പ്രതികരണത്തിന് കാരണമായി. അവര്‍ നടിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന്, 44 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ രമ്യ പരാതി നല്‍കി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് വിവിധ ജില്ലകളില്‍ നിന്നുള്ള 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.
SUMMARY: Cyber ​​attack against actress Ramya: Crime Branch files chargesheet against 11 accused

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തലശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം

കണ്ണൂർ: തലശ്ശേരി ഹുസ്സൻമൊട്ടയില്‍ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു....

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 50 രൂപ ഉയർന്ന്...

ആനയുമായുളള സംഘട്ടനം; ‘ കാട്ടാളന്‍’ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരുക്ക്

തായ്‌ലാന്റ്: കാട്ടാളൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് പരുക്ക്....

മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ്

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി സമൻസ്....

ശബരിമല സ്വര്‍ണ മോഷണം, ജസ്റ്റിസ്‌ കെ.ടി. ശങ്കരന്‍ പമ്പയിലെത്തി

പത്തനംതിട്ട: ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി....

Topics

ദീപാവലി യാത്രത്തിരക്ക്; ബെംഗളൂരു-ചെന്നൈ റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍

ചെന്നൈ : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യല്‍...

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

Related News

Popular Categories

You cannot copy content of this page