ന്യൂഡൽഹി: 2025-26 അസസ്മെന്റ് വർഷത്തിലെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31ൽനിന്ന് സെപ്റ്റംബർ 15ലേക്ക് നീട്ടി.
അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്ത വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ഇത് ബാധകമാണ്. 2024 ഏപ്രിൽമുതൽ 2025 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനത്തിനാണ് റിട്ടേൺ സമർപ്പിക്കേണ്ടത്.
റിട്ടേൺ സമർപ്പണം കൂടുതൽ എളുപ്പമാക്കുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും കൃത്യമായ റിപ്പോർട്ടിങ് ഉറപ്പുവരുത്തുന്നതിനുമായി റിട്ടേൺ ഫോമിന്റെ ഘടനയിലും ഉള്ളടക്കത്തിലും മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിനുള്ള സംവിധാനമൊരുക്കുന്നതിന് സമയം ആവശ്യമായതിനാലാണ് തീയതി നീട്ടിയതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു.
<BR>
TAGS : INCOME TAX, IT RETURNS
SUMMARY : Deadline for filing ITR extended till September
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി. ഇന്നലെ വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം.…
പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…
ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ രമ്യക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും നിറഞ്ഞ സന്ദേശങ്ങൾ പ്രചരിച്ച സംഭവത്തില്‍ രണ്ടുപേർകൂടി…
ബെംഗളൂരു: കര്‍ണാടകയില്‍ പോക്‌സോ കേസുകളില്‍ വര്‍ധനവുള്ളതായി കണക്കുകൾ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ 26 ശതമാനത്തിന്റെ…
ബെംഗളൂരു: കര്‍ണാടക നായർ സർവീസ് സൊസൈറ്റി എംഎസ് നഗർ കരയോഗം സെപ്തംബര്‍ 2,3,4 തീയതികളിൽ ആർഎസ് പാളയയിലെ മന്നം മെമ്മോറിയൽ…
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…