Categories: KARNATAKATOP NEWS

അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി

ബെംഗളൂരു: വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി സംസ്ഥാന ഗതാഗത വകുപ്പ്. മാർച്ച് 31 ആണ് പുതിയ സമയപരിധി. എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഇത് ഏഴാം തവണയാണ് ഗതാഗത വകുപ്പ് നീട്ടുന്നത്.

പഴയ നമ്പർ പ്ലേറ്റുകൾ എച്ച്എസ്ആർപി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനുള്ള അവസാന സമയപരിധിയായിരിക്കുമിതെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തക്കിയിട്ടുണ്ട്. നിയമങ്ങൾ പാലിക്കാത്ത വാഹനമോടിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ വെറും 20 ശതമാനം വാഹനങ്ങൾ മാത്രമാണ് എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ സ്ഥാപിച്ചത്. ഇതോടെ സമയപരിധി വീണ്ടും നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

അതിസുരക്ഷാ നമ്പർപ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ നിർബന്ധമായും പിഴ ഈടാക്കുമെന്നാണ് ഗതാഗതവകുപ്പ് അറിയിച്ചിട്ടുള്ളത്. അതിസുരക്ഷാ നമ്പർ പ്ലേറ്റ് എല്ലാ സംസ്ഥാനങ്ങളിലും ബാധകമാണെങ്കിലും എന്നുമുതൽ നടപ്പാക്കണമെന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് സ്വന്തം തീരുമാനിക്കാം. 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കഴിഞ്ഞ നവംബർ 17-നകം അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നാണ് കർണാടക ഗതാഗതവകുപ്പ് ഉത്തരവിട്ടത്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ എച്ച്എസ്ആർപികളുടെ രജിസ്‌ട്രേഷൻ കുറവാണെന്ന് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. പുതിയ വാഹനങ്ങള്‍ക്ക് 2019 മുതല്‍ തന്നെ എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നുണ്ട്. 2019ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിലാണ് എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ നിർദേശം.

TAGS: KARNATAKA
SUMMARY: Karnataka again extends HSRP deadline to March 31

Savre Digital

Recent Posts

മാലിന്യമല ഇടിഞ്ഞു: ഫിലിപ്പീൻസിൽ 11 മരണം, 20 പേരെ കാണാതായി

ഫിലീപ്പീൻസിൽ മാലിന്യ സംസ്കരണത്തിനീയി കൂട്ടിയിട്ട മാലിന്യം ഇടിഞ്ഞുണ്ടായ അപകടത്തിൽ 11പേർ മരിച്ചു. മാലിന്യക്കൂമ്പാരത്തിനടയിൽ 20 പേരെ കാണാതാകുകയും ചെയ്തു. ഇവരെ…

16 minutes ago

“അവനൊപ്പം”; രാഹുലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി…

34 minutes ago

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി എഎസ്‌ഐ മരിച്ചു

ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മംഗളൂരു പാണ്ഡേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ചികിത്സക്കിടെ മരിച്ചു. കാസറഗോഡ്…

2 hours ago

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച്‌ 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന്…

2 hours ago

പ്രധാനമന്ത്രിക്ക് ഇനി പുതിയ ഓഫീസ്; സേവാതീര്‍ഥിലേക്ക് മാറ്റം ഉടന്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍.…

2 hours ago

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 648 ആയി

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…

4 hours ago