വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് 50 ഓളം യുവതികൾ. നഗരത്തിലെ നന്ദിനി ലേഔട്ടിലെ വനിതകളുടെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിന്റെ കെട്ടിടത്തില്‍ ഞായറാഴ്ച രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. തീപിടര്‍ന്നതോടെ 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

കെട്ടിടത്തിനുസമീപമുള്ള എൽഇഡി. ബാനർ കടയിലാണ് ആദ്യം തീപടർന്നതെന്നാണ് നിഗമനം. തുടര്‍ന്നു പി.ജി. പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിടം തീയിലും പുകയിലും മൂടി. ഇതോടെ താമസക്കാർക്ക് കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങിവരാനാകാനാത്ത നിലയായി. ഇതോടെയാണ് പലരും ജനാല വഴി ചാടാൻ തയ്യാറായത്. വനിതകൾ സഹായംതേടി കരയുന്നതിൻ്റെയും ജനാലവഴി ചാടുന്നതിൻ്റെയും വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.

അഗ്നിശമന സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും എത്തി തീ അണയ്ക്കുന്നതിന് മുമ്പ് റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു. തൊട്ടടുത്തുള്ള കെട്ടിടങ്ങളുടെ ജനാലകളും തകർന്നിട്ടുണ്ട്. ഏറെ നേരെത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആർക്കും കാര്യമായ പരുക്കില്ല. സംഭവത്തില്‍ നന്ദിനി ലേഔട്ട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Fire breaks out in women’s PG institution; Around 50 young women escape by jumping from the building, a major disaster is averted

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ വ്യാഴാഴ്ച രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

നടി കൃഷി തപന്ദയുടെ ഫ്ലാറ്റില്‍ യുവാവ് മരിച്ചനിലയില്‍

ബെംഗളൂരു: കന്നഡ നടി കൃഷി തപന്ദയുടെ ഫ്ലാറ്റില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍...

സുഹൃത്ത് മരിച്ചതില്‍ മനോവിഷമം; കാട്ടാക്കടയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയായ...

ഹോട്ടലുകള്‍ക്ക് ആശ്വാസം,: വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ നിയന്ത്രണം നീക്കി

ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ എല്‍പിജി ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് നിയന്ത്രണങ്ങള്‍...

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; മേയര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനില്‍ സിപിഎം ഗുണ്ടായിസം. ഡെപ്യൂട്ടി മേയർ ആശാ നാഥ്...

കാരുണ്യ നോട്ട് പുസ്തക വിതരണം

ബെംഗളൂരു: ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബെംഗളൂവിന്റെയും പൈ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ...

എറണാകുളത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു

കോതമംഗലം: എറണാകുളം കോതമംഗലം കോട്ടപ്പടി ഫോറസ്റ്റ് ഓഫീസിനു സമീപം ജനവാസ മേഖലയില്‍...

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 2040 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു. ഗ്രാമിന് 255 രൂപയാണ്...

Related Articles

Popular Categories