മുഖ്യമന്ത്രി മമതാ ബാനർജി അവതരിപ്പിച്ച ബലാത്സംഗ വിരുദ്ധ ബില്‍ നിയമസഭയില്‍ ഏകകണ്ഠമായി പാസാക്കി പശ്ചിമ ബംഗാള്‍. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബില്ലില്‍ ഭേദഗതി നിർദേശിച്ചെങ്കിലും സഭ അംഗീകരിച്ചില്ല. കൊല്‍ക്കത്തയിലെ ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് തൃണമൂല്‍ സർക്കാർ രണ്ടു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത്. ബലാത്സംഗ വിരുദ്ധ ബില്‍ അവതരിപ്പിച്ച മമത, ബില്ലിനെ ‘ചരിത്രപരവും മാതൃകയുമെന്ന്’ വിശേഷിപ്പിച്ചു. ബില്‍ നിയമമാകുന്നതോടെ പോലീസിൻ്റെ പ്രത്യേക യൂണിറ്റ് ‘അപരാജിത ടാസ്ക് ഫോഴ്സ്’ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ സുപ്രധാനമായ ചുവടുവെപ്പ് അടയാളപ്പെടുത്തിക്കൊണ്ട്, ബലാത്സംഗത്തിനും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുള്ള ശിക്ഷ കടുപ്പിക്കുന്ന ‘അപരാജിത വിമൻ ആൻഡ് ചൈല്‍ഡ് ബില്‍ (പശ്ചിമ ബംഗാള്‍ ക്രിമിനല്‍ നിയമ ഭേദഗതി) 2024’ പാസായിരിക്കുന്നു. ഈ നിയമം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നു. ബലാത്സംഗം പോലുള്ള അതിക്രമങ്ങള്‍ തടയാൻ സാമൂഹിക പരിഷ്‌കരണങ്ങളും വേണം. ഗവർണർ സി.വി ആനന്ദ ബോസിനോട് ബില്ലില്‍ വേഗത്തില്‍ ഒപ്പിടാൻ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് മമത അഭ്യർഥിച്ചു.
ഭാരതീയ ന്യായ് സൻഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 2023, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 എന്നിവക്കു കീഴിലുള്ള വ്യവസ്ഥകളില്‍ ഭേദഗതികള്‍ ആവശ്യപ്പെടുന്ന ബില്‍ ഇരയുടെ പ്രായം പരിഗണിക്കാതെ തന്നെ ബാധകമായിരിക്കും. അത്തരം കേസുകളില്‍ ജീവപര്യന്തം തടവ് എന്നത് നിശ്ചിത വർഷങ്ങളല്ല, മറിച്ച് കുറ്റവാളിയുടെ ജീവിതത്തിന്റെ അവശേഷിക്കുന്ന വർഷങ്ങളായിരിക്കുമെന്നും ബില്‍ പറയുന്നു.
TAGS: WEST BENGAL | MAMATA BANERJEE
SUMMARY: Death penalty for rapists; West Bengal passed the bill unanimously
ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്…
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…
ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…