ന്യൂഡല്‍ഹി: ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന് വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. കേന്ദ്ര നിയമകാര്യ മന്ത്രി അര്‍ജുന്‍ മേഘ്വാളാണ് ലോക്സഭ, നിയമസഭാ മണ്ഡലങ്ങളില്‍ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിന്റെ പേരില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള വിവാദ ഭരണഘടനാ ഭേദഗതി ബില്ല് ലോക്സഭയില്‍ ഇന്നലെ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് മറികടന്ന് 185നെതിരെ 251 വോട്ടുകള്‍ നേടിയാണ് ബില്ല് അവതരണാനുമതി നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ്സ് പ്രതിനിധികളായ പ്രിയങ്കാ ഗാന്ധി, ഗൗരവ് ഗൊഗോയ്, കെ സി വേണുഗോപാല്‍, എസ് പി നേതാവ് അഖിലേഷ് യാദവ്, ശിവസേന (യു ബി ടി) അംഗം അരവിന്ദ് സാവന്ത്, എന്‍ സി പി (എസ് പി) അംഗം അമോല്‍ റാംസിംഗ് കോല്‍ഹെ, മുസ്ലിം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീര്‍, ബി ജെ പി അംഗം തേജസ്വി സൂര്യ ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇന്നലെ ബില്ല് അവതരിപ്പിച്ചത്. ലോക്സഭാംഗങ്ങളുടെ എണ്ണത്തില്‍ ഏകീകൃതമായ 50 ശതമാനം വര്‍ധനവുണ്ടാകുമെന്നും സഭയുടെ മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യുമെന്നും മന്ത്രി അര്‍ജുന്‍ മേഘ്വാള്‍ പറഞ്ഞു.
അതേസമയം ഭരണഘടനാ ബില്ല് പാസ്സാക്കുന്നതിന് പാര്‍ലിമെന്റില്‍ പ്രത്യേക ഭൂരിപക്ഷം ആവശ്യമായതിനാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി വേണം. സഭയുടെ ആകെ അംഗങ്ങളുടെ കേവല ഭൂരിപക്ഷവും ഹാജരാകുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടിയാല്‍ മാത്രമേ ഭരണഘടനാ ഭേദഗതി പാസ്സാകുകയുള്ളൂ. നിലവില്‍ എന്‍ ഡി എക്ക് മാത്രമായി ഈ ഭൂരിപക്ഷമില്ല.നിലവിൽ 540 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. എല്ലാ അംഗങ്ങളും ഹാജരായി വോട്ട് ചെയ്യുന്ന പക്ഷം ബിൽ പാസാക്കണമെങ്കിൽ 360 വോട്ടെങ്കിലും കേന്ദ്രസർക്കാർ സമാഹരിക്കണം. എൻഡിഎയ്‌ക്ക് നിലവിൽ 293 അംഗങ്ങളും പ്രതിപക്ഷത്തിന് 233 അംഗങ്ങളുമാണുള്ളത്. ഏഴ് അംഗങ്ങൾ സ്വതന്ത്രരാണ്. വൈഎസ്‌ആർസിപി, എഐഎംഐഎം, ശിരോമണിഅകാലിദൾ എന്നീ പാർടികളിൽ നിന്നുള്ളവരാണ് ബാക്കി ഏഴംഗങ്ങൾ. ഇൗ പാർടികൾ ഒന്നും ഇതുവരെ ബില്ലിനെ പരസ്യമായി പിന്തുണച്ചിട്ടില്ല.
67 വോട്ടുകൾ കൂടി നേടിയാൽ മാത്രമേ സർക്കാരിന് ഭരണഘടനാഭേദഗതി പാസാക്കാൻ സാധിക്കുകയുള്ളു. വൈഎസ്‌ആർസിപിയുടെ നാല് അംഗങ്ങൾ പിന്തുണച്ചാലും സർക്കാരിന്റെ ഭൂരിപക്ഷം 297ൽ ഒതുങ്ങും. സമാജ്‌വാദി പാർടിക്ക് 37 അംഗങ്ങളും തൃണമുൽകോൺഗ്രസിന് 28 എംപിമാരും ഡിഎംകെയ്‌ക്ക് 22 എംപിമാരുമുണ്ട്. നിലവിലെ സാഹചര്യത്തിൽ, ഇൗ കക്ഷികൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നാൽ മാത്രമേ സർക്കാരിന് ഭരണഘടനാഭേദഗതി പാസാക്കാൻ സാധിക്കുകയുള്ളു.
SUMMARY: Constituency redelineation-Women’s reservation: Voting on the bill today
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…
വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…
ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…