ന്യൂഡൽഹി: കോൺഗ്രസിൽ ചേർന്ന ഗുസ്തി താരം ബജ്റംഗ് പുനിയയ്ക്ക് വധഭീഷണി. വാട്സ് ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിദേശ നമ്പറിൽ നിന്നാണ് സന്ദേശം എത്തിയത്. കോൺഗ്രസ് വിടണം എന്നും ഇല്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്നുമാണ് ഭീഷണി. ഞായറാഴ്ചയാണ് പുനിയയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി ലഭിച്ചതിന് പിന്നാലെ ബാൽഗഢ് പോലീസ് സ്‌റ്റേഷനിൽ ബജ്റംഗ് പുനിയ പരാതി നൽകി. കോൺഗ്രസിൽ നിന്ന് പുറത്തുകടക്കുക, അല്ലെങ്കിൽ അത് നിങ്ങൾക്കും കുടുംബത്തിനും നല്ലതല്ല. ഇതാണ് അവസാന സന്ദേശം. തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ എന്താണെന്ന് നിങ്ങൾക്ക് കാണിച്ചുതരാം. നിങ്ങൾക്ക് എവിടെ വേണമെങ്കിലും പരാതിപ്പെടൂ, ഇതാണ് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ് എന്നാണ് സന്ദേശത്തിലുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. റെയിൽവേയിൽ നിന്ന് രാജിവെച്ചായിരുന്നു ഇരുവരുടേയും രാഷ്ട്രീയപ്രവേശം. കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ ബജ്റംഗ് പൂനിയയെ കിസാൻ കോൺഗ്രസ് വർക്കിങ് പ്രസിഡന്റായിനിയമിച്ചിരുന്നു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ടിനെ ജുലാന മണ്ഡലത്തിലെ സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചിരുന്നു.
TAGS: BAJRANG PUNIA | DEATH THREAT
SUMMARY: Olympic wrestler and Congress leader Bajrang Punia receives death threat
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…