മുംബൈ: മുംബൈ ഗേറ്റ് വേ ഓഫ് തീരത്തുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. 110 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. യാത്രാ ബോട്ടിൽ ഇടിച്ച നാവികസേനയുടെ ബോട്ടിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. വൈകിട്ട് നാലോടെയായിരുന്നു അപകടം.
ബോട്ടിൽ നൂറിലേറെ യാത്രക്കാരും അഞ്ചു ജീവനക്കാരുമുണ്ടായിരുന്നു. നിലവിൽ ആശുപത്രിയിലുള്ളതിൽ നാലുപേരുടെ നില അതീവ ഗുരതരമാണ്. എലിഫൻ്റാ ദ്വീപിലേക്കുള്ള യാത്രക്കിടെയാണ് വിനോദ സഞ്ചാരികളുടെ യാത്രാ ബോട്ട് അറബിക്കടലിൽ മുങ്ങിയത്. സ്പീഡ് ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. നീൽകമൽ എന്ന പേരുള്ള ബോട്ടാണ് മുങ്ങിയത്.
സ്പീഡ് ബോട്ടിൽ നാവികസേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഫെറിയിലും സ്പീഡ് ബോട്ടിലും എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ജവാഹര്‍ലാല്‍ നെഹ്‌റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, നാവികസേന, യെല്ലോ ഗേറ്റ് പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 11 നേവി ബോട്ടുകളും മറൈൻ പോലീസിന്‍റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാർഡിന്‍റെ ഒരു ബോട്ടും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നേവിയുടെ നാല് ഹെലികോപ്റ്ററുകളും രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
TAGS: NATIONAL | BOAT TRAGEDY
SUMMARY: Mumbai boat accident death toll rises to 13
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…