ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെതിരെ അപകീർത്തി പരാമർശം നടത്തി അറസ്റ്റിലായ മഹേഷ് ഷെട്ടി തിമറോഡിക്ക് കോടതി ഉപാദികളോടെ ജാമ്യം. ഉഡുപ്പിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് (ജെ.എം.എഫ്.സി) കോടതിയാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്.
ഉഡുപ്പി റൂറൽ ബിജെപി യൂണിറ്റ് പ്രസിഡന്റ് രാജീവ് കുലാലിന്റെ പരാതിയിൽ ബ്രഹ്മാവർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് തിമറോഡിയെ അറസ്റ്റ് ചെയ്തത്. ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്നാണ് പരാതി. ബ്രഹ്മാവർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് തിമറോഡിയെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
SUMMARY: Defamation case: Mahesh Shetty Timarodi granted bail with court orders