Categories: NATIONALTOP NEWS

ആശുപത്രിയിലെ തീപിടുത്തം: ഒളിവില്‍ പോയ ആശുപത്രി ഉടമ അറസ്റ്റില്‍

ഡല്‍ഹിയില്‍ നവജാതശിശുക്കളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി ഉടമ നവീൻ കിച്ചി അറസ്റ്റില്‍. സംഭവത്തെ തുടർന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയിരുന്നു.

തീപിടിത്തത്തിനു കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റ അഞ്ചു കുഞ്ഞുങ്ങള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 11.30 ഓടേയാണ് ആശുപത്രിയില്‍ തീ ഉയര്‍ന്നത്. തുടര്‍ന്ന് അടുത്തുള്ള രണ്ട് കെട്ടിടങ്ങളിലേക്ക് കൂടി തീ ആളിപ്പടരുകയായിരുന്നുവെന്നാണ് ഡല്‍ഹി ഫയര്‍ ഫോഴ്‌സ് അറിയിച്ചത്.

Savre Digital

Recent Posts

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു വയോധിക മരിച്ചു

ബെംഗളൂരു: ഉത്തരകന്നഡയിലെ കാർവാറിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. മല്ലാപുർ സ്വദേശിനി ലക്ഷ്മി പാഗി(60)…

9 hours ago

കരുതലിന്‍ പൊന്നോണം; ആറുലക്ഷം കുടുംബങ്ങള്‍ക്ക് 15 ഇനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ്

തിരുവനന്തപുരം: ഇത്തവണയും ഓണത്തിന് മഞ്ഞ കാര്‍ഡുടമകൾക്ക് ഓണ കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ. മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം…

9 hours ago

മുതിർന്ന യക്ഷഗാന കലാകാരൻ സിദ്ദകട്ടെ സദാശിവ ഷെട്ടിഗാർ അന്തരിച്ചു

മംഗളൂരു: മുതിർന്ന യക്ഷഗാന കലാകാരൻ സിദ്ദകട്ടെ സദാശിവ ഷെട്ടിഗാർ(60) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യയും 3 മക്കളും…

9 hours ago

ബെംഗളൂരുവിലെ 75 ജംക്ഷനുകളുടെ നവീകരണം തുടങ്ങി

ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 100 കോടി രൂപയുടെ…

10 hours ago

ശിവമൊഗ്ഗയിലെ അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

ബെംഗളൂരു: ശിവമൊഗ്ഗയിലെ അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. ബെംഗളൂരു നാഗർഭാവിയിലെ സ്വകാര്യ കമ്പനിയിലെ മാനേജരായ രമേശ്(27) ആണ് മരിച്ചത്.…

10 hours ago

ബെംഗളൂരു റൈറ്റേഴ്സ് ഫോറം ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡണ്ട് ടി. എ. കലിസ്റ്റസ് അധ്യക്ഷത…

10 hours ago