ന്യൂഡൽഹി: ഡൽഹിയില്‍ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കേവല ഭൂരിപക്ഷവും കടന്ന് ബി.ജെ.പി മുന്നേറ്റം. എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പി മുന്നേറുന്നത്.
ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയാണ് രണ്ടാമത്. നിലവിലെ കണക്കുകള്‍ പ്രകാരം കോൺഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇത്തവണ എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ ബിജെപിയുടെ തേരോട്ടമാണ് കാണുന്നത്. ഡൽഹിയിലെ 11 മുസ്ലിം സ്വാധീന മണ്ഡലങ്ങളിൽ ഒൻപതിടത്തും ബിജെപിയാണ് മുന്നേറുന്നത്.
ആകെയുള്ള 70 സീറ്റുകളിൽ ഇപ്പോൾ ബി.ജെ.പി 47 സീറ്റുകളിൽ മുന്നേറുമ്പോൾ 23 സീറ്റുകളിൽ മാത്രമാണ് എ.എ.പി മുന്നേറ്റം. പല സ്ഥലങ്ങളിലും കോൺഗ്രസിന് വോട്ടുയർത്താൻ സാധിച്ചിട്ടുണ്ട്. എ.എ.പിയുടെ അതികായരായ അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും ഇപ്പോൾ പിന്നിലാണ്.
<BR>
TAGS : DELHI ELECTION-2025
SUMMARY : Delhi: BJP is far ahead, surpassing the absolute majority mark, AAP is struggling
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…