ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 167 റൺസെന്ന വിജയലക്ഷ്യം പതിമൂന്ന് പന്തുകൾ ബാക്കി നിൽക്കെ ഡൽഹി മറികടന്നു. 53 പന്തിൽ ആറു സിക്‌സറും ഏഴ് ഫോറും സഹിതം 93 റൺസ് നേടിയ കെ എൽ രാഹുലാണ് ഡൽഹിയുടെ വിജയം അനായാസമാക്കിയത്. 23 പന്തിൽ 38 റൺസ് നേടിയ ട്രിസ്റ്റൺ സ്റ്റബ്സ് മികച്ച പിന്തുണ നൽകി.
വളരെ ചെറിയ ലക്ഷ്യം പിന്തുടർന്ന ഡൽഹി 58 ന് നാല് എന്ന നിലയിലേക്ക് പതുങ്ങിയിരുന്നു. ഫാഫ് ഡുപ്ലസിസ് (2), ജേക്ക് ഫ്രേസർ-മഗർക്ക് (7), അഭിഷേക് പൊരേൽ (7), അക്സർ പട്ടേൽ (15) എന്നിവർ കാര്യമായ സംഭാവനയില്ലാതെ പുറത്തായി. എന്നാൽ പിന്നീട് ക്രീസിൽ നിലയുറപ്പിച്ച രാഹുല്‍–സ്റ്റബ്സ് സഖ്യം ആര്‍സിബിയോടുള്ള മത്സരം പിടിച്ചെടുക്കുകയായിരുന്നു.
ആര്‍സിബിക്കായി ഫിലിപ് സാള്‍ട്ട് (17 പന്തിൽ 37), ടിം ഡേവിഡ് (20 പന്തിൽ 37) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഡൽഹിക്ക് വേണ്ടി വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. മികച്ച തുടക്കമായിരുന്നു ആര്‍സിബിക്ക് — ആദ്യ വിക്കറ്റിൽ സാള്‍ട്ട്–കോലി സഖ്യം 61 റൺസ് ചേർത്തു. പിന്നീട് ടിം ഡേവിഡിന്റെ പോരാട്ടമാണ് സ്‌കോർ 150 കടക്കാൻ സഹായിച്ചത്.
TAGS: IPL | SPORTS
SUMMARY: Delhi capital beats RCB in IPL
തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍.…
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…
കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…