ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ മണിക്കൂറിൽ എഎപിക്ക് തിരിച്ചടി. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിന്റ ഫലം പുറത്ത് വരുമ്പോൾ എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെച്ച് ബി.ജെ.പി മുന്നേറ്റം. കേവലം ഭൂരിപക്ഷവും കടന്ന് മുന്നേറുകയാണ് ബി.ജെ.പി. രണ്ടാം സ്ഥാനത്തുള്ള എ.എ.പി ബഹുദൂരം പിന്നിലാണ്. കോൺഗ്രസിന് ഒരു സീറ്റിൽ മുന്നേറാൻ സാധിച്ചിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളിൽ ബിജെപി തുടർന്ന ആധിപത്യം ഇവിഎം എണ്ണിതുടങ്ങിയപ്പോഴും തുടർന്നു. അവസാന ലീഡ് നില അനുസരിച്ച് 47 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. എഎപി 22 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 70 അംഗ നിയമസഭയിലേക്ക് 36 സീറ്റുകൾ നേടുന്നവർ സർക്കാരുണ്ടാക്കാം.
അരവിന്ദ് കേജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി എന്നിവർ പിന്നിലാണ്. ജംഗ്പുരയിൽ മനീഷ് സിസോദിയയും ഓഖ്ലയിൽ അമാനത്തുള്ള ഖാനും പിന്നിലാണ്, ഗ്രേറ്റർ കൈലാഷിൽ സൗരഭ് ഭരദ്വാജ് ലീഡ് നേടി.
എഎപി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. 62 സീറ്റുകൾ വിജയിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എഎപി ഭരണമുറപ്പിച്ചത്. 2015ൽ എഎപി 67 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് മൂന്ന് എംഎൽഎമാർ മാത്രമാണ് ഉണ്ടായത്. 2015ലും 2020ലും കോൺഗ്രസിന് ഒറ്റ സീറ്റിൽ പോലും ജയിക്കാൻ കഴിഞ്ഞിരുന്നില്ല. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടിയത്.
<BR>
TAGS : DELHI ELECTION-2025,
SUMMARY : AAP suffers setback, BJP’s lead crosses absolute majority
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…