ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച മു​ൻ ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. മുൻ വിധി പുനഃപരിശോധിക്കാൻ സാധുവായ കാരണങ്ങളില്ലെന്ന് കോടതി പറയുകയും മുൻ വിധി ശരിവയ്‌ക്കുകയും ചെയ്തു. പുനഃപരിശോധനാ ഹർജിയിൽ വാമൊഴി വാദം കേൾക്കണമെന്ന ആവശ്യം ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി അഞ്ജരിയയും അടങ്ങിയ ബെഞ്ചാണ് തള്ളിയത്.

2026 ജ​നു​വ​രി ഒ​ന്നി​ന് പു​റ​പ്പെ​ടു​വി​ച്ച വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ത​ക്ക​വ​ണ്ണ​മു​ള്ള മ​തി​യാ​യ കാ​ര​ണ​ങ്ങ​ളോ പു​തി​യ തെ​ളി​വു​ക​ളോ ഹ​ർ​ജി​യി​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​യും അ​തോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി ഈ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. ഇ​തോ​ടെ ജാ​മ്യം നി​ഷേ​ധി​ച്ച വി​ധി നി​ല​നി​ൽ​ക്കും.

പൗരത്വ ഭേദഗതി നിയമത്തെ (CAA) ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് 2020 ഫെബ്രുവരിയിലാണ് വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. 2020 സെ​പ്റ്റം​ബ​റി​ലാ​ണ് ഡ​ൽ​ഹി ക​ലാ​പ​ക്കേ​സി​ൽ ഉ​മ​ർ ഖാ​ലി​ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​എ​പി​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത നി​യ​മ​ങ്ങ​ൾ ചു​മ​ത്ത​പ്പെ​ട്ട​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഖാ​ലി​ദ് ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ്.
SUMMARY: Delhi riots conspiracy case: Supreme Court rejects Umar Khalid’s review petition

Hot this week

ബംഗാളിൽ തിരഞ്ഞെടുപ്പിനും എസ്ഐആറിനും നേതൃത്വം നൽകിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇനി ചീഫ് സെക്രട്ടറി 

കൊൽക്കത്ത: ബം​ഗാളിലെ ചീഫ് ഇലക്ടറല്‍ ഓഫിസറായിരുന്ന മനോജ് കുമാർ അ​ഗർവാളിനെ ചീഫ്...

വയനാട്ടില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15കാരന്‍ മരിച്ചു; മാതാപിതാക്കള്‍ക്കും സഹോദരിക്കും പരുക്ക്

വയനാട്:  മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാര്യംമ്പാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

ലിറ്ററിന് അഞ്ചു രൂപ വരെ; രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്, എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച

ഡൽഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇന്ധനവില...

ക്ലി​ഫ് ഹൗ​സ് ഒഴിഞ്ഞു; ത​ല​സ്ഥാ​ന​ത്ത് പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി പി​ണ​റാ​യി വി​ജ​യ​ൻ

തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക...

ബെംഗളൂരുവില്‍ മെയ് 14 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവില്‍ മേയ് 14 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്‍ മുഖ്യമന്ത്രി എം കെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തിൽ രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ...

തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റില്ല; തമിഴ്നാട് മന്ത്രി എസ്. കീര്‍ത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

ചെന്നൈ: തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എസ്. കീർത്തനയ്ക്ക് സത്യപ്രതിജ്ഞ...

Related Articles

Popular Categories