ബെംഗളൂരു: ആലപ്പുഴ കായകുളം സ്വദേശി ആംബ്രോസ് റോയ് നിഗ്ലി (76) ബെംഗളൂരുവില്‍ അന്തരിച്ചു. ലിംഗരാജപുരം ഓയിൽ മിൽ റോഡ് കാസബെല്ലയിലായിരുന്നു താമസം. ബെംഗളൂരുവില്‍ സെക്യൂരിറ്റി ഓഫീസറായിരുന്നു. മുന്‍ കര്‍ണാടക എംഎല്‍എ ഇവാൻ നിഗ്ലിയുടെ സഹോദരനാണ്.
ഭാര്യ:ഫിലോമിന നിഗ്ലി. മക്കൾ: വനേസ, റെബേക്ക, കെവിൻ നിഗ്ലി
മരുമക്കൾ: കാൾ, സഞ്ജീവ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന് മാരുതീസേവനഗർ, അസൻഷൻ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം വൈകിട്ട് മൂന്നരയോടെ ഹെഗ്ഡെ നഗറിൽ നടക്കും.















