ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: വേനൽമഴ ആരംഭിച്ചതോടെ ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഒരാഴ്ചക്കിടെ നഗരത്തിൽ 100ഓളം ഡെങ്കിപ്പനി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകൾ വർധിക്കുന്നത് തടയാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. വെള്ളം കെട്ടിനിൽക്കുന്നത് തടയുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനി പ്രതിരോധത്തെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കും. കൂടാതെ ശുചിത്വം പാലിക്കുന്നതിൽ പരാജയപ്പെടുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേസുകളുടെ വ്യാപനം നിയന്ത്രിക്കുന്നതിന്, കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി ഇല്ലാതാക്കും. ഇതിനായി ബിബിഎംപി ആരോഗ്യം, ഹോർട്ടികൾച്ചർ, വനം, ഖരമാലിന്യ പരിപാലനം (ബിഎസ്ഡബ്ല്യുഎംഎൽ), സ്റ്റോം വാട്ടർ ഡ്രെയിനേജ്, റോഡ് ഇൻഫ്രാസ്ട്രക്ചർ എന്നീ വിവിധ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കും. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ ഉടനടി വൃത്തിയാക്കാനും ഫോഗിംഗും കീടനാശിനി തളിക്കലും ഊർജിതമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് തുഷാർ ഗിരിനാഥ് പറഞ്ഞു.

പൊതുജനങ്ങൾ വീടുകൾക്ക് ചുറ്റും, പ്രത്യേകിച്ച് പൂച്ചട്ടികൾ, ഉപേക്ഷിക്കപ്പെട്ട പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക. ഓവർഹെഡ് ടാങ്കുകളും ഡ്രെയിനേജുകളും മൂടി വയ്ക്കുക, കൊതുക് ശല്യം അകറ്റുന്ന മരുന്നുകൾ, വലകൾ എന്നിവ ഉപയോഗിക്കുക, നീളൻ കൈയുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ബിബിഎംപി ആരോഗ്യ പ്രവർത്തകർക്ക് വീടുകളുടെ പരിസരം പരിശോധിക്കാനും ഫോഗിംഗ്, സ്പ്രേയിംഗ് ഡ്രൈവുകളുമായി സഹകരിക്കാനും അനുവദിക്കുക. പനി കേസുകൾ ഉടൻ റിപ്പോർട്ട് ചെയ്യുകയും വൈദ്യസഹായം തേടുകയും ചെയ്യണം. ഡെങ്കിപ്പനി കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലാവരും ജാഗ്രത പാലിക്കാനും മുൻകരുതൽ എടുക്കാനും അദ്ദേഹം നിർദേശിച്ചു.

TAGS: BBMP | DENGUE
SUMMARY: Dengue cases surge in Bengaluru, Officials launch crackdown

Savre Digital

Recent Posts

കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…

4 hours ago

അമ്പൂരിയില്‍ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു

തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…

5 hours ago

വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

5 hours ago

ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പലിന്റെ വാട്ടർ സ്ലൈഡ് തകർന്നു, ഒരാൾക്ക് പരുക്ക്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…

6 hours ago

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വർണ്ണാഭ തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…

6 hours ago

കായിക മത്സരങ്ങൾ മാറ്റിവച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…

6 hours ago