Categories: NATIONALTOP NEWS

വികസനവും സദ് ഭരണവും വിജയിച്ചു’, ചരിത്രജയത്തിന് ജനങ്ങൾക്ക് നന്ദി’; ഡൽഹി വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും നല്ല ഭരണവും ജയിച്ചുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു

ബിജെപിക്ക് ചരിത്ര നേട്ടം സമ്മാനിച്ച തന്റെ എല്ലാ സഹോദരീ സഹോദരന്മാരോടും നന്ദി അറിയിക്കുന്നു. ഡൽഹിയുടെ സമ​ഗ്ര വികസനത്തിനും ജനങ്ങളുടെ മികച്ച ജീവിതത്തിനുമായി സാധ്യമായത് എല്ലാം ചെയ്യുമെന്ന ഉറപ്പ് തരുന്നതായും മോദി വ്യക്തമാക്കി. ‘ഈ വമ്പന്‍ വിജയത്തിനായി രാവും പകലും പ്രവര്‍ത്തിച്ച എല്ലാ ബിജെപി പ്രവര്‍ത്തകരിലും ഞാന്‍ വളരെ അഭിമാനിക്കുന്നു. ഇനി ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നതില്‍ ഞങ്ങള്‍ കൂടുതല്‍ ശക്തമായി സമര്‍പ്പിതരാകും,’ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്ന് എഎപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കും. ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സൗരഭ്  ഭരദ്വാജ് തുടങ്ങിയവര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി അതിഷി, ഗോപാല്‍ റായി എന്നിവര്‍ വിജയിച്ചു.
<BR>
TAGS : DELHI ELECTION-2025
SUMMARY : ‘Development and good governance have won, thank the people for the historic victory’: Prime Minister Narendra Modi on Delhi victory

Savre Digital

Recent Posts

ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: മദ്രാസ് യൂണിവേഴ്സിറ്റിയും ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ, ബെംഗളൂരുവിന്റെയും സംയുക്താഭിമുഖ്യത്തിൽ തമിഴ് - കന്നട- തെലുങ്ക് വിവർത്തന ശില്പശാല…

3 minutes ago

ജോലിയ്ക്ക് പകരം ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി

ന്യൂഡല്‍ഹി: ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന കേസില്‍ ആര്‍ജെഡി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ…

45 minutes ago

‘കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് 12000 കോടിയോളം രൂപ’: കെ.എൻ.ബാലഗോപാല്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…

1 hour ago

ചിന്നക്കനാല്‍ ഭൂമി കേസ്; മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ്

ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്‍നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന്…

2 hours ago

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ റോഡില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…

3 hours ago

മലപ്പുറത്ത് ഓട്ടോറിക്ഷയില്‍നിന്നു തെറിച്ചു വീണ് ആറാം ക്ലാസുകാരനു ദാരുണാന്ത്യം

മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…

3 hours ago