LATEST NEWS

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തരുടെ സ്വര്‍ണം കാണാനില്ല

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞപ്പോഴാണ് ആഭരണം നഷ്‌ടമായെന്ന് ഭക്ത‌ർക്ക് മനസിലായത്. ശനിയാഴ്‌ച രാവിലെ കുടുംബത്തിനൊപ്പം ദർശനത്തിനെത്തിയ കുട്ടിയുടെ മാല കാണാതായി. ഞായറാഴ്‌ച രാവിലെ ആറരയ്‌ക്ക് ദർശനത്തിനെത്തിയ ആയുർവേദ കോളേജ് റിട്ടയേർഡ് നഴ്‌സിന്റെ നാലര പവൻ വരുന്ന സ്വർണമാലയും നഷ്‌ടപ്പെട്ടു.

ശ്രീകോവിലിലേക്ക് കടക്കുന്നതിന് മുമ്പ് കഴുത്തില്‍ മാല ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ സ്ഥിരീകരിച്ചു. ഈ സമയത്ത് മറ്റൊരു ഭക്തയും സമാനമായ പരാതിയുമായി സുരക്ഷാ വിഭാഗത്തെ സമീപിച്ചു. ശ്രീകോവിലിന് മുന്നിലെ സിസിടിവി പ്രവർത്തനരഹിതമാണെന്നാണ് ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള പോലീസിന്റെ വാദം.

നഷ്‌ടപ്പെട്ട ആഭരണങ്ങളൊന്നും ലഭിക്കാത്തതിനാല്‍ മോഷണശ്രമം സം ശയിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായി സുരക്ഷാ വിഭാഗം പോലീസ് അറിയിച്ചു. എന്നാല്‍, പരാതിക്കാർ മടങ്ങിപ്പോയ ശേഷമാണ് മോഷണവിവരം അറിയിച്ചത്. അതിനാല്‍ എവിടെ വച്ചാണ് മോഷണം നടന്നതെന്നതില്‍ വ്യക്തതയില്ലെന്നും പോലീസ് അറിയിച്ചു.

SUMMARY: Devotees’ gold missing from Padmanabhaswamy temple

NEWS BUREAU

Recent Posts

പരീക്ഷയെഴുതാനായില്ല: തിരുവനന്തപുരത്ത് 21കാരൻ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

തിരുവനന്തപുരം: ട്രെയിനിന് മുന്നില്‍ ചാടി 21കാരൻ ജീവനൊടുക്കി. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ജേണലിസം വിദ്യാർഥിയായ…

17 minutes ago

വയനാട് ടൗണ്‍ഷിപ്പ്: ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി

വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കെമാറി. 178 കുടുംബങ്ങള്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീട് നല്‍കുന്നത്.…

2 hours ago

തെന്മലയില്‍ വനത്തിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: തെൻമലയില്‍ വനത്തിനുള്ളില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ്…

2 hours ago

ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ദളിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസയച്ചു. ഇന്ന് വൈകീട്ട്…

3 hours ago

കേരളത്തില്‍ ഇന്നുമുതൽ അര മണിക്കൂർ ലോഡ് ഷെഡിങ്; ഏർപ്പെടുത്തുന്നത് വൈകിട്ട് ആറിനും 12നും ഇടയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അര മണിക്കൂർ ലോഡ് ഷെഡിങ് പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വൈകീട്ട് 6 മുതൽ 12 വരെയായിരിക്കും നിയന്ത്രണം. കനത്ത…

3 hours ago

കനത്ത ചൂട്; കൊല്ലത്ത് പത്ത് വയസുകാരന് സൂര്യാതപമേറ്റു

കൊല്ലം: കൊല്ലം പോരുവഴിയില്‍ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയില്‍ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് സൂര്യാതപമേറ്റത്. കൈയ്ക്കും…

4 hours ago