തിരുവനന്തപുരം: ട്രെയിനിന് മുന്നില്‍ ചാടി 21കാരൻ ജീവനൊടുക്കി. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ജേണലിസം വിദ്യാർഥിയായ ദീപു (21)വിനെയാണ് ഇന്ന് രാവിലെ ഏഴരയോടെ കൊച്ചുവേളി-നാഗർകോവില്‍ പാസഞ്ചർ ട്രെയിനിന് മുന്നില്‍ചാടി മരിച്ച നിലയില്‍ കണ്ടത്.
കഴിഞ്ഞമാസം ജേണലിസം പരീക്ഷ എഴുതാൻ കഴിയാത്തതില്‍ ഏറെ ദുഃഖിതനായിരുന്നു ദീപു എന്ന് സൂചനകളുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്‌റ്റ് നടപടികള്‍ സ്വീകരിച്ച ശേഷം പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മാറനല്ലൂർ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
SUMMARY: Unable to write exam: 21-year-old jumps in front of train in Thiruvananthapuram, dies
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞപ്പോഴാണ് ആഭരണം നഷ്‌ടമായെന്ന് ഭക്തർക്ക്…
വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കെമാറി. 178 കുടുംബങ്ങള്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീട് നല്‍കുന്നത്.…
കൊല്ലം: തെൻമലയില്‍ വനത്തിനുള്ളില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ്…
കൊച്ചി: ദളിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസയച്ചു. ഇന്ന് വൈകീട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് അര മണിക്കൂർ ലോഡ് ഷെഡിങ് പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വൈകീട്ട് 6 മുതൽ 12 വരെയായിരിക്കും നിയന്ത്രണം. കനത്ത…
കൊല്ലം: കൊല്ലം പോരുവഴിയില്‍ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയില്‍ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് സൂര്യാതപമേറ്റത്. കൈയ്ക്കും…