ന്യൂഡൽഹി: രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ പരിശോധിക്കാൻ വിമാനക്കമ്പനികൾക്ക് ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശം നൽകി. തിങ്കളാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും നിർദേശിച്ചു. ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കാണ് പരിശോധന നിർബന്ധമാക്കിയത്. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം
B787 ഡ്രീംലൈനറും ചില B737 വിമാനങ്ങളും ഇതിലുള്‍പ്പെടുന്നു. എയർ ഇന്ത്യ ഗ്രൂപ്പ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ ഓപ്പറേറ്റർമാർ ഈ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ഇന്ധന സ്വിച്ചുകൾ ഓഫായതാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് അടിയന്തര നടപടി.
SUMMARY: DGCA orders inspection of fuel control switches on Boeing aircraft in the country