ഒന്നിലധികം നിർമ്മാതാക്കളില്‍ നിന്ന് അഡ്വാൻസ് വാങ്ങി അഭിനയിക്കാത്തതിന്‍റെ പേരില്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ (ടിഎഫ്പിസി) ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. സംയുക്ത ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത് എന്നാണ് വിവരം. ജൂലൈയിലാണ് ധനുഷിനെ വിലക്കി ടിഎഫ്പിസി പ്രസ്താവന ഇറക്കിയത്.
‘ധനുഷ് നിരവധി നിര്‍മ്മാതാക്കളില്‍ നിന്ന് അഡ്വാന്‍സ് പണം കൈപ്പറ്റിയ സാഹചര്യത്തില്‍, നടന്‍ അഭിനയിക്കുന്ന പുതിയ സിനിമകളുടെ ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പ് നിര്‍മ്മാതാക്കളോട് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് അന്നത്തെ പ്രസ്താവനയില്‍ പറഞ്ഞത്.
പല കാരണങ്ങളാല്‍ മുടങ്ങിയ ചിത്രങ്ങളുടെ പേരില്‍ തേനാന്‍ഡല്‍ ഫിലിംസില്‍ നിന്നും ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സില്‍ നിന്നും താരം അഡ്വാന്‍സ് തുക വാങ്ങിയിരുന്നു. ഇത് തിരിച്ച് നല്‍കിയില്ലെന്ന നിര്‍മ്മാതാക്കളുടെ പരാതിയിലാണ് വിലക്ക് വന്നത്. എന്നാല്‍ രായന്‍ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം റിലീസാകുന്ന വേളയുമായതിനാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ധനുഷ് മുന്‍ കൈ എടുക്കുകയായിരുന്നുവെന്നാണ് വിവരം.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ധനുഷ് താൻ വാങ്ങിയ തുക പലിശ സഹിതം ഫൈവ് സ്റ്റാർ ക്രിയേഷൻസിന് തിരികെ നല്‍കുമെന്നും തേനാൻഡല്‍ ഫിലിംസുമായി ഒരു സിനിമ ചെയ്യാൻ സമ്മതിക്കുകയായിരുന്നു. ഈ വ്യവസ്ഥകള്‍ അംഗീകരിച്ചതോടെയാണ് ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് നിര്‍മ്മാതാക്കളുടെ സംഘടന നീക്കിയത്.
TAGS : DHANUSH | FILM
SUMMARY : The film ban on Dhanush has been lifted
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില് മാറ്റം. ആര് നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…
ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച് കേന്ദ്ര സര്ക്കാര്. 100 മില്ലിഗ്രാമില് കൂടുതല് ഡോസുള്ള മരുന്നിന്റെ നിര്മ്മാണം, വില്പ്പന,…
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ് ദേവിനെയാണ്…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല് വിളിച്ചു ചേര്ക്കാന് മന്ത്രിസഭാ യോഗം ഗവര്ണറോട് ശുപാര്…
മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില് അറസ്റ്റിലായ സിഎസ്ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…
ജായ്പൂര്: രാജസ്ഥാനില് സ്ഫോടക വസ്തുക്കള് നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില് ഒളിപ്പിച്ച നിലയില്‍…