LATEST NEWS

ധർമ്മസ്ഥല കേസ്; പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ വൻ വിവാദത്തിന് കാരണമായ ധർമസ്ഥല കേസിലെ വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം മണിക്കൂറുകൾ ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇയാളുടെ പേര്, വിവരങ്ങൾ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സിഎൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ.

ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്.

1995-2014 കാലഘട്ടത്തിൽ ലൈംഗികാതിക്രമം നടത്തി നിരവധി സ്‌ത്രീകളെ കൊന്ന് നേത്രാവതി നദിക്കരയിൽ കുഴിച്ചുമൂടിയെന്ന് പരാതിക്കാരനായ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അരക്കോടി രൂപ ചെലവഴിച്ച് നദിക്കരയിൽ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. അതിനാൽ, വെളിപ്പെടുത്തൽ നടത്തിയയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു. ഇയാൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമാണെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഇയാൾക്കൊപ്പം ആരോപണങ്ങൾ ഉന്നയിച്ച മറ്റൊരാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഭീഷണിക്കു വഴങ്ങി ധർമസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു ഇയാള്‍ ധർമസ്ഥല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാര്യമായ അന്വേഷണം നടക്കാതായതോടെ ഇയാൾ കോടതിയിൽ നേരിട്ട് ഹാജരായി മൊഴിയും തെളിവും നൽകി. ജൂലൈ 11-ന്, അദ്ദേഹം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകുകയും മൊഴി രേഖപ്പെടുത്തുകയും, താൻ തന്നെ കുഴിച്ചെടുത്തതാണെന്ന് പറഞ്ഞ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കൈമാറുകയും ചെയ്തു.

കണ്ടെടുത്ത അവശിഷ്ടങ്ങൾ ഒരു സ്ത്രീയുടേതാണെന്നാണ് അയാൾ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് ഫോറൻസിക് സയൻസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍  ഇത് പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കള്ളസാക്ഷി പറഞ്ഞതിന് അന്വേഷണ സംഘം അയാൾക്കെതിരെ കേസെടുത്തിരുന്നു. പരാതി നൽകിയതുമുതൽ ഇദ്ദേഹം വിറ്റ്‌നസ് പ്രൊട്ടക്ഷൻ പ്രോഗ്രാമിലായിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് വെള്ളിയാഴ്ച രാത്രിയോടെ ഈ സംരക്ഷണം പിൻവലിച്ചു. ശനിയാഴ്ച അയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം 2003ൽ ധർമസ്ഥല ക്ഷേത്ര പരിസരത്ത് നിന്നും കാണാതായ അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട് മൊഴി മാറ്റി പറഞ്ഞിരുന്നു. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്‌തതെന്നും സുജാത ഭട്ട് ഒരു മാധ്യമത്തോട് പറഞ്ഞു. ഗിരീഷ് മട്ടന്നവറും ടി ജയന്തും കാരണമാണ് താൻ കള്ളം പറഞ്ഞത്. രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. ഈ വിവാദങ്ങൾ അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാൻ അനുവദിക്കണമെന്നും അവർ പറഞ്ഞു. സുജാത പറഞ്ഞതെല്ലാം വാസ്‌തവ വിരുദ്ധമാണെന്നും അവർക്ക് മകളില്ലെന്നും സുജാതയുടെ സഹോദരനും വ്യക്തമാക്കിയിട്ടുണ്ട്.
SUMMARY: Dharmasthala case; Complainant former sanitation worker arrested

NEWS DESK

Recent Posts

സ്ത്രീത്വത്തെ അപമാനിച്ചു; ഹണി ഭാസ്‌കരനെതിരായ സൈബര്‍ ആക്രണത്തില്‍ 9 പേര്‍ക്കെതിരെ കേസ്

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരന്റെ പരാതിയില്‍ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. മധു, പോള്‍ ഫ്രെഡി,…

53 minutes ago

മെഗാ വടംവലി മത്സരം ഒക്ടോബർ 19 ന്

ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിക്കുന്ന മെഗാ വടംവലി ഒക്ടോബർ 19 ന് നെലമംഗല മാർക്കറ്റ് റോഡിനു സമീപമുള്ള ബസവണ്ണ ദേവര…

2 hours ago

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ്; ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പോലീസില്‍ പരാതി

തൃശൂര്‍: മുന്‍ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ്…

2 hours ago

സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. പവന് 800 രൂപയാണ് വർധിച്ചത്. ഇതോടെ നാല് ദിവസങ്ങള്‍ക്ക് ശേഷം സ്വർണവില 74000…

3 hours ago

ധര്‍മസ്ഥല കേസില്‍ വമ്പന്‍ ട്വിസ്റ്റ്; അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥ, അനന്യയുടെ അമ്മയെന്ന് പറഞ്ഞ സുജാത ഭട്ടിന് മകളില്ല

ബെംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്തുനിന്നും 2003-ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്നും തനിക്ക് അങ്ങനെയൊരു മകളില്ലെന്നും അനന്യയുടെ അമ്മയെന്ന്…

3 hours ago

സ്ത്രീയുടെ മൃതദേഹം ഓടയിൽ തിരുകിക്കയറ്റിയ നിലയിൽ

എറണാകുളം: കോതമംഗലം ഊന്നുകല്ലിൽ ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ സ്ത്രീയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വെള്ളാമക്കുത്തിൽ ദേശീയപാതയുടെ…

4 hours ago