ധർമ്മസ്ഥല കേസ്; പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ വൻ വിവാദത്തിന് കാരണമായ ധർമസ്ഥല കേസിലെ വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം മണിക്കൂറുകൾ ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇയാളുടെ പേര്, വിവരങ്ങൾ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സിഎൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ.

ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്.

1995-2014 കാലഘട്ടത്തിൽ ലൈംഗികാതിക്രമം നടത്തി നിരവധി സ്‌ത്രീകളെ കൊന്ന് നേത്രാവതി നദിക്കരയിൽ കുഴിച്ചുമൂടിയെന്ന് പരാതിക്കാരനായ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അരക്കോടി രൂപ ചെലവഴിച്ച് നദിക്കരയിൽ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. അതിനാൽ, വെളിപ്പെടുത്തൽ നടത്തിയയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു. ഇയാൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമാണെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഇയാൾക്കൊപ്പം ആരോപണങ്ങൾ ഉന്നയിച്ച മറ്റൊരാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഭീഷണിക്കു വഴങ്ങി ധർമസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു ഇയാള്‍ ധർമസ്ഥല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാര്യമായ അന്വേഷണം നടക്കാതായതോടെ ഇയാൾ കോടതിയിൽ നേരിട്ട് ഹാജരായി മൊഴിയും തെളിവും നൽകി. ജൂലൈ 11-ന്, അദ്ദേഹം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകുകയും മൊഴി രേഖപ്പെടുത്തുകയും, താൻ തന്നെ കുഴിച്ചെടുത്തതാണെന്ന് പറഞ്ഞ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കൈമാറുകയും ചെയ്തു.

കണ്ടെടുത്ത അവശിഷ്ടങ്ങൾ ഒരു സ്ത്രീയുടേതാണെന്നാണ് അയാൾ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് ഫോറൻസിക് സയൻസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍  ഇത് പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കള്ളസാക്ഷി പറഞ്ഞതിന് അന്വേഷണ സംഘം അയാൾക്കെതിരെ കേസെടുത്തിരുന്നു. പരാതി നൽകിയതുമുതൽ ഇദ്ദേഹം വിറ്റ്‌നസ് പ്രൊട്ടക്ഷൻ പ്രോഗ്രാമിലായിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് വെള്ളിയാഴ്ച രാത്രിയോടെ ഈ സംരക്ഷണം പിൻവലിച്ചു. ശനിയാഴ്ച അയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം 2003ൽ ധർമസ്ഥല ക്ഷേത്ര പരിസരത്ത് നിന്നും കാണാതായ അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട് മൊഴി മാറ്റി പറഞ്ഞിരുന്നു. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്‌തതെന്നും സുജാത ഭട്ട് ഒരു മാധ്യമത്തോട് പറഞ്ഞു. ഗിരീഷ് മട്ടന്നവറും ടി ജയന്തും കാരണമാണ് താൻ കള്ളം പറഞ്ഞത്. രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. ഈ വിവാദങ്ങൾ അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാൻ അനുവദിക്കണമെന്നും അവർ പറഞ്ഞു. സുജാത പറഞ്ഞതെല്ലാം വാസ്‌തവ വിരുദ്ധമാണെന്നും അവർക്ക് മകളില്ലെന്നും സുജാതയുടെ സഹോദരനും വ്യക്തമാക്കിയിട്ടുണ്ട്.
SUMMARY: Dharmasthala case; Complainant former sanitation worker arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വന്ദേമാതരത്തെ അവഹേളിക്കുന്നത് ക്രിമിനല്‍ കുറ്റം; ബില്‍ രാജ്യസഭ പാസാക്കി

ഡല്‍ഹി: ദേശീയ ഗാനമായ 'ജനഗണ മന'യ്ക്ക് നിലവിലുള്ളതിന് സമാനമായി ദേശീയ ഗീതമായ...

എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറന്റുകള്‍ക്ക് സ്റ്റേ

ന്യൂഡൽഹി: എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ ഡല്‍ഹി...

വി ആര്‍ സുധീര്‍ കൊച്ചി കോര്‍പറേഷൻ ഡെപ്യൂട്ടി മേയറായി

കൊച്ചി: വി.ആർ സുധീർ കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ ആയി സത്യപ്രതിജ്ഞ...

കല്‍ക്കരി കുംഭകോണം; മൻമോഹൻ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ്

ഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരായ കല്‍ക്കരി കുംഭകോണക്കേസ് അവസാനിപ്പിച്ച്‌...

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കടുത്ത ശിക്ഷ; പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ഡല്‍ഹി: പരീക്ഷാ തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനുള്ള പൊതുപരീക്ഷാ തട്ടിപ്പ് ഭേദഗതി ബില്‍,...

വന്ദേമാതരത്തെ അവഹേളിക്കുന്നത് ക്രിമിനല്‍ കുറ്റം; ബില്‍ രാജ്യസഭ പാസാക്കി

ഡല്‍ഹി: ദേശീയ ഗാനമായ 'ജനഗണ മന'യ്ക്ക് നിലവിലുള്ളതിന് സമാനമായി ദേശീയ ഗീതമായ...

എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറന്റുകള്‍ക്ക് സ്റ്റേ

ന്യൂഡൽഹി: എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ ഡല്‍ഹി...

വി ആര്‍ സുധീര്‍ കൊച്ചി കോര്‍പറേഷൻ ഡെപ്യൂട്ടി മേയറായി

കൊച്ചി: വി.ആർ സുധീർ കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ ആയി സത്യപ്രതിജ്ഞ...

കല്‍ക്കരി കുംഭകോണം; മൻമോഹൻ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ്

ഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരായ കല്‍ക്കരി കുംഭകോണക്കേസ് അവസാനിപ്പിച്ച്‌...

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കടുത്ത ശിക്ഷ; പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ഡല്‍ഹി: പരീക്ഷാ തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനുള്ള പൊതുപരീക്ഷാ തട്ടിപ്പ് ഭേദഗതി ബില്‍,...

എഎംഎംഎ അഡ്ഹോക് കമ്മിറ്റി കേസ്: കക്ഷി ചേരാൻ അൻസിബയ്ക്ക് അവകാശമില്ലെന്ന് ശ്വേതാ മേനോൻ

കൊച്ചി: എഎംഎംഎ താര സംഘടനയുടെ അഡ്‌ഹോക് കമ്മിറ്റി കേസില്‍ കക്ഷി ചേരാന്‍...

അറസ്റ്റ് ഒഴിവാക്കണം; ഐഷി ഘോഷ് പട്യാല ഹൗസ് കോടതിയില്‍ ഹർജി നല്‍കി

ന്യൂഡൽഹി: ഡൽഹി പോലീസിന്റെ അറസ്റ്റ് വാറന്റ് റദ്ദാക്കാൻ ആവശ്യപ്പെട്ട് പാട്യാല ഹൗസ്...

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെ...

Related Articles

Popular Categories