ബെംഗളൂരു: റീൽസ് കാണുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തർക്കത്തിനോടുവില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഉഡുപ്പി ബ്രഹ്മവാര താലൂക്കിലെ ഹിലിയാന ഗ്രാമത്തിലെ ഹൊസമതയിൽ പെയിന്ററായി ജോലി ചെയ്തിരുന്ന ഗണേഷ് പൂജാരി (42)യാണ് ഭാര്യ രേഖ(27)യെ വെട്ടിക്കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.ശങ്കരനാരായണ പോലീസ് പരിധിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
രേഖ ശങ്കരനാരായണയിലെ ഒരു പെട്രോൾ പമ്പിൽ അറ്റൻഡന്റായി ജോലി ചെയ്തിരുന്നു. രേഖ ഇടയ്ക്കിടെ ഫോണിൽ റീൽസ് കാണുന്നതിൽ ഗണേഷ് വഴക്കിട്ടിരുന്നു. കൊലപാതകം നടന്ന രാത്രിയിൽ ഗണേഷ് പൂജാരി വീട്ടിലെത്തിയപ്പോൾ രേഖ റീൽസ് കാണുന്നത് കണ്ട് ചോദ്യം ചെയ്തു. തർക്കം മൂർച്ഛിക്കുകയും ഗണേഷ് പൂജാരി ഒരു വടിവാൾ ഉപയോഗിച്ച് രേഖയുടെ കഴുത്തിൽ വെട്ടുകയുമായിരുന്നു.
SUMMARY: Dispute regarding viewing of reels; The husband killed his wife
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…