തെരുവുനായയെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു; ഡോക്ടർക്കെതിരെ കേസ്

ബെംഗളൂരു: തെരുവുനായയെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ ഡോക്ടർക്കെതിരെ കേസ്. ബെംഗളൂരു സ്വദേശി ഡോ. സാഗർ ബല്ലാലിനെതിരെ അഡുഗോഡി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ ആയുഷ് ഭട്ടാചാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.

ലക്കസാന്ദ്രയിലെ ബൃന്ദാവൻ അപ്പാർട്ട്മെന്റിലെ താമസക്കാരനാണ് സാഗർ. അപ്പാർട്ട്മെന്റിന്റെ ടെറസിൽ കളിക്കാൻ വന്നിരുന്ന സ്കൂബി എന്ന തെരുവ് നായയെ മറ്റ് താമസക്കാർ പരിപാലിക്കുന്നതിനെ പലപ്പോഴായി സാഗർ വഴക്ക് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് സാഗർ നായയെ ടെറസിൽ നിന്ന് താഴേക്ക് എറിഞ്ഞിരുന്നു. തുടർന്ന് നട്ടെല്ലിന് പരുക്കേറ്റ നായയെ താമസക്കാർ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകുകയുമായിരുന്നു. സുഖം പ്രാപിച്ച നായയെ ഏപ്രിൽ 20ന് വീണ്ടും മറ്റു താമസക്കാർ അപാർട്ട്മെന്റിലേക്ക് കൊണ്ടുവന്നു. ഇതോടെ രോഷാകുലനായ സാഗർ നായയെ മൂന്നാം നിലയിൽ നിന്ന് വീണ്ടും താഴേക്ക് എറിയുകയായിരുന്നു. നായയെ താമസക്കാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 2024 ഏപ്രിലിൽ മറ്റൊരു തെരുവുനായയെ കൊന്ന കേസിൽ സാഗർ പ്രതിയായിരുന്നു.

TAGS: BENGALURU | BOOKED
SUMMARY: Bengaluru doctor booked on killing Street dog

Savre Digital

Recent Posts

സമീപകാല അപകടങ്ങള്‍; കർണാടകയില്‍ ട്രെക്കിംഗിന് മാര്‍ഗ നിര്‍ദേശങ്ങള്‍

ബെംഗളൂരു: സംസ്ഥാനത്ത് ട്രെക്കിംഗിനിടെ ആളുകളെ കാണാതാവുന്നതും അപകടത്തിൽപ്പെടുന്നതുമായ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിബന്ധനകളും വ്യവസ്ഥകളും (സ്റ്റാൻഡേഡ്‌ ഓപ്പറേറ്റിങ് പ്രൊസീജിയേഴ്‌സ്-എസ്.ഒ.പി.) പ്രഖ്യാപിച്ച്…

25 minutes ago

വാല്‍പ്പാറ വാഹനാപകടം; മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു

പൊള്ളാച്ചി: വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ പ്രധാന അധ്യാപിക ഉള്‍പ്പെടെ ഒമ്പതു…

1 hour ago

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

9 hours ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

9 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

10 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

11 hours ago